Ongoing News
ദേശീയ ഗെയിംസ്: തായ്‌കോണ്ടോയില്‍ കേരളത്തിന് സ്വര്‍ണം
തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ തായ്‌കോണ്ടയില്‍ കേരളത്തിന് സ്വര്‍ണം. കേരളത്തിന്റെ രേശ്മയാണ് സ്വര്‍ണം നേടിയത്. തായ്‌കൊണ്ടോ 67 കിലോ വിഭാഗത്തിലാണ് രേശ്മ സ്വര്‍ണം നേടിയത്. ബാഡ്മിന്റണിലും കേരളം സ്വര്‍ണം നേടി. വനിതാ സിംഗിള്‍സില്‍ പിപി തുളസിയാണ് സ്വര്‍ണം നേടിയത്. ബാഡ്മിന്റണില്‍ കേരളത്തിന്റെ രണ്ടാമത്തെ സ്വര്‍ണമാണിത്. ഇതോടെ കേരളത്തിന്റെ സ്വര്‍ണ നേട്ടം 40 ആയി. മെഡല്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് കേരളം ഉള്ളത്.
39 സ്വര്‍ണം, 38 വെള്ളി, 54 വെങ്കലവുമാണ് കേരളത്തിന്റെ ഇതുവരെയുള്ള നേട്ടം. സര്‍വീസസാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. 84 സ്വര്‍ണമാണ് സര്‍വീസസ് ഇതുവരെ നേടിയത്.
---- facebook comment plugin here -----