Ongoing News
ദേശീയ ഗെയിംസ്; കേരളത്തിന് അമ്പത്തിനാലാം സ്വര്‍ണം
കൊച്ചി: ദേശീയ ഗെയിംസില്‍ ട്രാക്കിലും ഫീല്‍ഡിലും കേരളത്തിന്റെ സ്വര്‍ണവേട്ട. അവസാന ദിവസത്തെ മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ കേരളം അമ്പത്തിനാല് സ്വര്‍ണം നേടിക്കഴിഞ്ഞു. വനിതകളുടെ ബാസ്‌ക്കറ്റ്‌ബോളിലാണ് കേരളത്തിന്റെ 54ാം സ്വര്‍ണ നേട്ടം. 4*400 മീറ്റര്‍ റിലേയില്‍ കേരളം സ്വര്‍ണം നേടി. ടിന്റു ലൂക്ക, അനില്‍ഡ തോമസ്, അനു രാഘവന്‍, അനു മറിയം ജോസ് എന്നിവരിടങ്ങിയ ടീമാണ് സ്വര്‍ണം നേടിയത്. ട്രിപ്പിള്‍ ജംപില്‍ എന്‍.വി. ഷീനയാണ് സ്വര്‍ണം നേടിയപ്പോള്‍ അമിത ബേബി വെള്ളിയും എം.എ പ്രജുഷ വെങ്കലവും നേടി. ബോക്‌സിംഗിലും കേരളം സ്വര്‍ണം നേടി.
വനിതകളുടെ വോളിയിലും സൈക്ലിംഗ് കെറിന്‍ വിഭാഗത്തിലും കേരളം സ്വര്‍ണം നേടി. ഈ ഇനത്തില്‍ സ്വര്‍ണവും വെള്ളിയും വെങ്കലും കേരളത്തിനാണ്. കെസിയ വര്‍ഗീസ് സ്വര്‍ണം നേടിയപ്പോള്‍ വി.രജനി വെള്ളിയും ലിഡിയ മോള്‍ എം. സണ്ണി വെങ്കലവും നേടി. വനിത വോളിയില്‍ കര്‍ണാടകത്തെ തോല്‍പ്പിച്ചാണ് കേരളം സ്വര്‍ണം സ്വന്തമാക്കിയത്.
സ്‌കോര്‍; 25-19,23-25, 26-24,25-12 എന്നീ സെറ്റുകള്‍ക്കാണ് കേരളം ജയിച്ചത്.