Connect with us

Kozhikode

നാദാപുരത്ത് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് കത്തിച്ചു

Published

|

Last Updated

കോഴിക്കോട്: നാദാപുരത്ത് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് അജ്ഞാതര്‍ കത്തിച്ചു. പേരോട് പുന്നുര്‍ താഴത്ത് ചന്ദ്രന്റെ മകന്‍ വിപിന്റെ ബൈക്കാണ് കത്തിച്ചത്. പുലര്‍ച്ചെ 2.30ഓടെയാണ് കത്തിച്ചതെന്നാണ് സൂചന. ചന്ദ്രന്റെ സഹോദരന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട മൂന്ന് ബൈക്കുകളില്‍ ഒന്നിനാണ് തീവച്ചത്. മറ്റു രണ്ട് ബൈക്കുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

Latest