Connect with us

International

മഹാത്മാഗാന്ധിയുടെ വെങ്കല പ്രതിമ അടുത്ത മാസം 14ന് ബ്രിട്ടനില്‍ അനാഛാദനം ചെയ്യും

Published

|

Last Updated

ലണ്ടന്‍: മഹാത്മാ ഗാന്ധിയുടെ വെങ്കല പ്രതിമ അടുത്ത മാസം 14ന് ബ്രിട്ടനിലെ ചരിത്രപ്രസിദ്ധമായ പാര്‍ലിമെന്റ് സ്‌ക്വയറില്‍ അനാഛാദനം ചെയ്യുമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. ഇതിന്റെ നിര്‍മാണത്തിനായി ഗാന്ധി സ്റ്റാറ്റിയൂ മെമ്മോറിയല്‍ ട്രസ്റ്റ് പത്ത് ലക്ഷം പൗണ്ടും ലക്ഷ്മി എന്‍ മിത്തല്‍ ഒരു ലക്ഷം പൗണ്ടും കെ വി കാമത്ത് രണ്ടര ലക്ഷം പൗണ്ടും കൈമാറിയിട്ടുണ്ട്. ഇന്ത്യന്‍ ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അനാഛാദന ചടങ്ങില്‍ അതിഥിയായി പങ്കെടുക്കുമെന്നാണ് സൂചന. വര്‍ണവിവേചനത്തിനെതിരെ പോരാടിയ നെല്‍സണ്‍ മണ്ടേലയുടെയും ബ്രിട്ടന്റെ പ്രധാനമന്ത്രിയായിരുന്ന വില്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെയും പ്രതിമകള്‍ക്ക് സമീപമാണ് ഗാന്ധി പ്രതിമ സ്ഥാപിക്കുന്നത്. മഹാത്മഗാന്ധി വലിയ പ്രചോദനമാണെന്നും ലോകത്തിന് മുഴുവന്‍ അദ്ദേഹത്തിന്റെ അഹിംസാ സിദ്ധാന്തം മാതൃകയാണെന്നും കാമറൂണ്‍ ചൂണ്ടിക്കാട്ടി.

Latest