Kerala
റെയില്‍ ബജറ്റില്‍ കേരളം: കഞ്ചിക്കോട് ഫാക്ടറിക്ക് 514 കോടി; പാത ഇരട്ടിപ്പിക്കലിന് 158 കോടി
ന്യൂഡല്‍ഹി: കേരളത്തിന്റെ ദീര്‍ഘകാല ആവശ്യമായ കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് ബജറ്റില്‍ 514 കോടി രൂപ വകയിരുത്തി. ഇതില്‍ 144.98 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. പൊതുസ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാന്‍ ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. കേരളത്തില്‍ പാത ഇരട്ടിപ്പിക്കലിന് 158 കോടി രൂപയാണ് നീക്കിവച്ചത്. കോട്ടയം വഴിയും ആലപ്പുഴ വഴിയും പാത ഇരട്ടിപ്പിക്കലിന് 600 കോടിയിലധികം രൂപ വേണമെന്നിരിക്കേയാണിത്.
ബജറ്റില്‍ കേരളത്തിനുള്ള പ്രധാന പ്രഖ്യാപനങ്ങള്‍
* ശബരിമലപാതയ്ക്ക് ടോക്കണ്‍ വിഹിതം ആയി 5 കോടി.
* കൊല്ലം-വിതുരനഗര്‍ പാതയ്ക്ക് 8.5 കോടി.
* മംഗലാപുരം-കോഴിക്കോട് പാത ഇരട്ടിപ്പിക്കലിന് 4.5 കോടി.
* അമ്പലപ്പുഴ- ഹരിപ്പാട് 55 കോടി.
* എറണാകുളം- കുമ്പളം 30 കോടി.
* തിരുനാവായ- ഗുരുവായൂര്‍ പാതയ്ക്ക് ഒരു കോടി.
---- facebook comment plugin here -----