Gulf
പൊതുസ്ഥലങ്ങളില്‍ പുകവലി: നിരവധി പേര്‍ക്ക് പിഴ
അല്‍ ഐന്‍: നഗരമധ്യത്തില്‍ പ്രധാന പാതയോട് ചേര്‍ന്ന് കിടക്കുന്ന ജന നിബിഡമായ സ്ഥലങ്ങളില്‍ പുകവലിച്ച നിരവധിപേര്‍ക്ക് പിഴ ചുമത്തി. കഴിഞ്ഞ ദിവസം ആലം സൂപ്പര്‍മാര്‍ക്കറ്റിന്റെ പരിസരത്തു നിന്ന് 20ല്‍ അധികം വരുന്ന ബംഗ്ലാദേശ് സ്വദേശികളെ അധികൃതര്‍ പിടികൂടിയത്. സ്വദേശി വേഷത്തില്‍ എത്തിയ അധികൃതര്‍ ബംഗ്ലാദേശ് സ്വദേശികള്‍ സാധാരണ ഒത്തുകൂടാറുള്ള സ്ഥലത്ത് പരിശോധന നടത്തിയപ്പോഴാണ് പുകവലിക്കാരെ കണ്ടെത്തിയത്. ഇതിന് മുമ്പ് ഈ പ്രദേശങ്ങളിലും പരിസരങ്ങളിലും പരിശോധനയില്‍ നിരവധി പേര്‍ക്ക് പിഴ ചുമത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്നവരെ പിടികൂടാനായി പരിശോധന കര്‍ശനമായി തുടരുമെന്നാണ് ബന്ധപ്പെട്ടവരില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്.
വൈകുന്നേരം ഏഴിനും 10നും ഇടയിലാണ് കൂട്ടംകൂട്ടമായി പുകവലിച്ച് പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്നതായി അധികൃതരുടെ പരിശോധനയില്‍ കണ്ടെത്തിയത്.
200 മുതല്‍ 500 ദിര്‍ഹം വീതം പിഴ കിട്ടിയവര്‍ ഉണ്ടെന്ന് സമീപ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ബംഗ്ലാദേശ് സ്വദേശി പറഞ്ഞു.