Connect with us

Kerala

ശ്രീശാന്തിനെ വധിക്കാന്‍ ശ്രമിച്ചിരുന്നെന്ന് മധു ബാലകൃഷ്ണന്‍

Published

|

Last Updated

കൊച്ചി: ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ പൊലീസ് പിടിയിലായി ജയിലില്‍ കഴിയവെ ശ്രീശാന്തിനെ കൊല്ലാന്‍ ശ്രമിച്ചതായി വെളിപ്പെടുത്തല്‍. ശ്രീശാന്തിന്റെ സഹോദരീ ഭര്‍ത്താവും ഗായകനുമായ മധു ബാലകൃഷ്ണന്റേതാണ് വെളിപ്പെടുത്തല്‍. തിഹാര്‍ ജയിലില്‍ വച്ചാണ് കൊല്ലാന്‍ ശ്രമുണ്ടായത്. ഇതാദ്യമായാണ് ശ്രീശാന്തിനു നേരെ വധശ്രമുണ്ടായിരുന്നെന്ന വെളിപ്പെടുത്തല്‍ വരുന്നത്.
ഐപിഎല്‍ കോഴ വിവാദത്തെ തുടര്‍ന്ന് 2013 മെയ് മാസത്തിലായിരുന്നു ശ്രീശാന്തിനെ അറസ്റ്റ് ചെയ്തത്. പിന്നീട് തിഹാര്‍ ജയിലിലായിരുന്നു ശ്രീശാന്ത്. ജയിലിലെ കൊടുംകുറ്റവാളിയായ ഒരാളാണ് ശ്രീശാന്തിനെ കൊല്ലാന്‍ ശ്രമിച്ചത്. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തെ ശ്രീശാന്ത് പ്രതിരോധിച്ചപ്പോള്‍ അക്രമിയുടെ വിരലൊടിഞ്ഞു. തുടര്‍ന്ന് ഇവിടേക്ക് പൊലീസ് എത്തിയതോടെയാണ് ശ്രീശാന്ത് രക്ഷപ്പെട്ടതെന്നും മധു വെളിപ്പെടുത്തി. എന്നാല്‍ വധശ്രമത്തിന് ഐപിഎല്ലുമായി ബന്ധമുണ്ടോയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest