Connect with us

Kerala

കൊക്കെയ്ന്‍ കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Published

|

Last Updated

എറണാകുളം: കൊക്കെയ്ന്‍ കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നടന്‍ ഷൈന്‍ ടോം ചാക്കോ, സഹസംവിധായക ബ്ലെസി സില്‍വസ്റ്ററും ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. കേസില്‍ പ്രതികള്‍ക്ക് പങ്കുണ്ടെന്ന് മനസ്സിലാക്കിയാണ് കോടതിയുടെ നടപടി.
കേസില്‍ പ്രതികളുടെ കുറ്റം പ്രഥമദൃഷ്ട്യാ തെളിഞ്ഞെന്നും കോടതി കണ്ടെത്തി. സിനിമാ ചര്‍ച്ചകള്‍ക്കായാണ് ഫഌറ്റിലെത്തിയതെന്നാണ് പ്രതികള്‍ പറഞ്ഞത്. കൊച്ചി നഗരം ലഹരിമരുന്ന് മാഫിയയുടെ ഹബ്ബായെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. കൊക്കെയ്ന്‍ ഇടപാടിന് പിന്നില്‍ രാജ്യാന്തരസംഘമാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അറിയിച്ചു.

---- facebook comment plugin here -----

Latest