National
പ്രതിചേര്‍ക്കപ്പെട്ടതില്‍ വിഷമം; സത്യം ജയിക്കും - മന്‍മോഹന്‍

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ തന്നെ പ്രതിചേര്‍ത്തതായുള്ള വാര്‍ത്തകളില്‍ വിഷമമുണ്ടെന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്. എന്നാല്‍ വഴിവിട്ട് താന്‍ ഒന്നും ചെയ്തിട്ടില്ല. ഇതെല്ലാം ജീവിതത്തില്‍ പറഞ്ഞതാണ്. സത്യം ജയിക്കുമെന്നും അദ്ദേഹം പാര്‍ലിമെന്റിന് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. തന്നെ പ്രതിചേര്‍ത്തത് സംബന്ധിച്ച കോടതി വിധി കണ്ടിട്ടില്ല. ഇത് കണ്ട ശേഷം അഭിഭാഷകരുമായി ചര്‍ച്ച നടത്തിയെങ്കിലേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകുകയുള്ളൂവെന്നും മന്‍മോഹന്‍ വ്യക്തമാക്കി.
---- facebook comment plugin here -----