Connect with us

Sports

മെസിക്ക് ഡബിള്‍; ബാഴ്‌സക്ക് ജയം

Published

|

Last Updated

മാഡ്രിഡ്: ലാലിഗയില്‍ മെസിയുടെ ഇരട്ട ഗോളില്‍ ബാഴ്‌സലോണക്ക് തകര്‍പ്പന്‍ ജയം. ഐബറിനെതിരെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബാഴ്‌സലോണ ജയം സ്വന്തമാക്കിയത്. സീസണില്‍ മെസിക്ക് ഇതോടെ 43 ഗോളുകളായി. 33ാം മിനുട്ടില്‍ പെനാള്‍ട്ടിയിലൂടെയും 55ാം മിനുട്ടില്‍ ലഭിച്ച കോര്‍ണര്‍ കിക്ക് ഹെഡ് ചെയ്തുമാണ് മെസി ഇരട്ട ഗോളുകള്‍ സ്വന്തമാക്കിയത്.
മറ്റൊരു മത്സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡിനെ എസ്പാനിയോള്‍ സമനിലയില്‍ തളച്ചു. റയോ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഗ്രാനഡ സി എഫ് വല്ലക്കാനോയെ തോല്‍പ്പിച്ചുവിട്ടു.
അത്‌ലറ്റികോ ബില്‍ബാവോ സെല്‍റ്റ ഡി വിഗോയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കും പരാജയപ്പെടുത്തി. പോയിന്റു പട്ടികയില്‍ ബാഴ്‌സലോണ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഈ ജയത്തോടെ അവര്‍ രണ്ടാം സ്ഥാനക്കാരായ റയല്‍ മാഡ്രിഡുമായുള്ള അകലം നാല് പോയിന്റാക്കി വര്‍ധിപ്പിച്ചു. 57 പോയിന്റുമായി വലന്‍സിയയാണ് മൂന്നാമത്.

ചെല്‍സിക്ക് സമനില;
സിറ്റി തോറ്റു
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തര്‍ക്ക് അടിതെറ്റുന്നു. ചെല്‍സിയെ സതാംപ്ടണ്‍ (1-1) സമനിലയില്‍ തളച്ചപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ ബേണ്‍ലി ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചു. ആവേശംമുറ്റിയ മത്സരത്തിനൊടുവിലാണ് ചെല്‍സിയെ സതാംപ്ടണ്‍ സമനിലയില്‍ കുരുക്കിയത്. 11ാം മുനുട്ടില്‍ ഡിഗോ കോസ്റ്റയിലൂടെ ചെല്‍സി ആദ്യ ഗോള്‍ നേടി. 19ാം മിനുട്ടില്‍ ടാഡിക് സതാംപ്ണിനായി പെനാള്‍ട്ടിയിലൂടെ സമനില ഗോള്‍ നേടുകയായിരുന്നു. പിന്നീട് നിരവധി അവസരങ്ങള്‍ പിറന്നെങ്കിലും ഗോളാക്കി മാറ്റാന്‍ ഇരു ടീമകള്‍ക്കും കഴിഞ്ഞില്ല. ഈ സീസണിലെ കോസ്റ്റയുടെ 18ാം ഗോളാണിത്.
സിറ്റിയെ അട്ടിമറിച്ച ബേണ്‍ലി പോയിന്റ് പട്ടികയില്‍ പതിനെട്ടാം സ്ഥാനത്തേക്കുയര്‍ന്നു. മത്സത്തിലുടനീളം സിറ്റി ആധിപത്യം പുലര്‍ത്തിയെങ്കിലും ഗോളുകള്‍ നേടാന്‍ കഴിഞ്ഞില്ല. ലീഗില്‍ 28 മത്സരങ്ങളില്‍ 64 പോയിന്റുമായി ചെല്‍സി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 29 കളികളില്‍ നിന്ന് 58 പോയിന്റുമായി സിറ്റി രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ ദിവസം വെസ്റ്റ്ഹാമിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത ആഴ്‌സണല്‍ മൂന്നാം സ്ഥാനത്തുണ്ട്.

Latest