International
പാക്കിസ്ഥാനില്‍ 12 പ്രതികളുടെ വധശിക്ഷ നടപ്പാക്കി
ഇസ്ലാമാബാദ്: വധശിക്ഷക്ക് ഏര്‍പ്പെടുത്തിയ മൊറട്ടോറിയം എടുത്ത് കളഞ്ഞതിന് പിന്നാലെ പാക്കിസ്ഥാനില്‍ 12 പ്രതികളെ തൂക്കിലേറ്റി. ഇന്ന് രാവിലെയാണ് തീവ്രവാദക്കേസുകളില്‍ ഉള്‍പ്പെടെ ശിക്ഷിക്കപ്പെട്ട 12 പ്രതികളെ ഒന്നിച്ച് തൂക്കിലേറ്റിയത്. ഒരു ദിവസം ഇത്രയും പേരെ തൂക്കിക്കൊല്ലുന്നത് ഇതാദ്യമാണ്. വിവിധ ജയിലുകളില്‍ വെച്ചാണ് ശിക്ഷ നടപ്പാക്കിയത്.
കഴിഞ്ഞ ഡിസംബറില്‍ പെഷവാറിലെ സ്‌കൂള്‍ ആക്രമണത്തില്‍ 132 കുട്ടികള്‍ മരിക്കാനിടയായതിന്റെ തൊട്ടടുത്ത ദിവസമാണ് വധശിക്ഷക്ക് ഏര്‍പ്പെടുത്തിയ മൊറട്ടോറിയം പാക് പ്രധാനമന്ത്രി നവാസ് ശരീഫ് എടുത്തുകളഞ്ഞത്. ഇതിനു ശേഷം ഇന്നത്തേതടക്കം 27 പേരുടെ വധശിക്ഷ നടപ്പാക്കിയിട്ടുണ്ട്. 2008ല്‍ ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമാണ് വധശിക്ഷക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നത്.
---- facebook comment plugin here -----