National
യെമനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ വിമാനമാര്‍ഗം തിരിച്ചെത്തിക്കും
ന്യൂഡല്‍ഹി: സംഘര്‍ഷഭരിതമായ യമനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ വ്യോമമാര്‍ഗം രാജ്യത്ത് തിരിച്ചെത്തിക്കാന്‍ നടപടികള്‍ പൂര്‍ത്തിയായതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു. വ്യോമ നിരോധിത മേഖലയായ സന്‍ആയിലൂടെ ദിവസവും മൂന്ന് മണിക്കൂര്‍ വിമാനം പറത്താന്‍ ഇന്ത്യക്ക് അനുമതി ലഭിച്ചതായും മന്ത്രി അറിയിച്ചു.
ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്നതിനായി എയര്‍ ഇന്ത്യ വിമാനം പ്രത്യേക ഷെഡ്യൂള്‍ അനുസരിച്ച് സര്‍വീസ് നടത്തും. 1500 പേരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന കപ്പല്‍ യമനിലേക്ക് അയക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് സുഷമാ സ്വരാജ് പറഞ്ഞു.
---- facebook comment plugin here -----