Connect with us

Ongoing News

ഇന്ത്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍: സൈനക്കും കിടമ്പിക്കും കിരീടം

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ വനിതകളുടെ വിഭാഗത്തില്‍ ഇന്ത്യയുടെ സെെന നഹ് വാളും പുരുഷന്മാരുടെ വിഭാഗത്തില്‍ ഇന്ത്യയുടെ തന്നെ കിടമ്പി ശ്രീകാന്തും കിരീടം സ്വന്തമാക്കി. ഫൈനലില്‍ തായ്‌ലാന്‍ഡിന്റെ രചനോക്ക് ഇന്റനോനെയാണ് സൈന പരാജയപ്പെടുത്തിയത്. സ്‌കോര്‍: 21-16, 21-14.

ഡെന്‍മാര്‍ക്കിന്റെ വിക്ടര്‍ അക്‌സെല്‍സണെയാണ് കിടമ്പി ശ്രികാന്ത് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 18-21, 21-13, 21-12. ഇരുവരുടെയും ആദ്യ ഇന്ത്യന്‍ ബാഡ്മിന്റണ്‍ കിരീട നേട്ടമാണിത്.

ലോകറാങ്കിംഗില്‍ സെെന നെഹ് വാള്‍ ഇന്നലെ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരുന്നു. ഇൗ സ്ഥാനം സ്വന്തമാക്കുന്ന ഏക വനിതാ ഇന്ത്യന്‍ താരമാണ് സെെന.