National
യമന്‍: പൗരന്മാരെ ഒഴിപ്പിക്കാന്‍ 26 രാജ്യങ്ങള്‍ ഇന്ത്യയുടെ സഹായം തേടി
ന്യൂഡല്‍ഹി: സംഘര്‍ഷഭരിതമായ യമനില്‍ നിന്ന് തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാന്‍ 23 രാജ്യങ്ങള്‍ ഇന്ത്യയുടെ സഹായം തേടി. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. ഇതിന് പിന്നാലെ ഇന്ത്യയുടെ സഹായം തേടിയ യു എസ് അടക്കം 26 രാജ്യങ്ങളുടെ പട്ടിക വിദേശകാര്യ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ ട്വീറ്ററില്‍ പുറത്തുവിട്ടു.
ബഹ്‌റൈന്‍, ബംഗ്ലാദേശ്, ക്യൂബ, ചെക്ക് റിപ്പബ്ലിക്ക്, ജിബൂട്ടി, ഈജിപ്ത്, ഫ്രാന്‍സ്, ജര്‍മനി, ഹങ്കറി, ഇറാഖ്, ഇന്തോനേഷ്യ, അയര്‍ലാന്‍ഡ്, ലബനാന്‍, മലേഷ്യ, മാലിദ്വീപ്, നേപ്പാള്‍, നെതര്‍ലാന്‍ഡ്‌സ്, ഫിലിപ്പൈന്‍സ്, റൊമാനിയ, സ്ലൊവേനിയ, ശ്രീലങ്ക, സിങ്കപ്പൂര്‍, സ്വീഡന്‍, തായ്‌ലാന്‍ഡ്, തുര്‍ക്കി, യു എസ് അ എന്നീ രാജ്യങ്ങളാണ് ഇന്ത്യയുടെ സഹായം ആവശ്യപ്പെട്ടതെന്ന് സയ്യിദ് അക്ബറുദ്ദീന്‍ വ്യക്തമാക്കി.
ആയിരം പേരെ ഇന്ന് യമനില്‍ നിന്ന് ഒഴിപ്പിച്ചതായി അദ്ദേഹം അറിയിച്ചു. മൂന്ന് എയര്‍ ഇന്ത്യ വിമാനങ്ങളിലായി 574 പേരെയും ഐ എന്‍ എസ് മുംബൈയില്‍ 479 പേരെയുമാണ് ഒഴിപ്പിച്ചത്.