Connect with us

National

മുസ്‌ലിംകളേയും കൃസ്ത്യാനികളേയും വന്ധ്യംകരിക്കണമെന്ന് ഹിന്ദു മഹാസഭ

Published

|

Last Updated

ന്യൂഡല്‍ഹി: മുസ്‌ലിം, ക്രിസ്ത്യന്‍ സമുദായങ്ങളുടെ അംഗസംഖ്യ വര്‍ധിക്കുന്നത് ഹൈന്ദവ സമുദായത്തിന് ഭീഷണിയായതിനാല്‍ ഇവരെ നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കണമെന്ന് ഹിന്ദു മഹാസഭ അഖിലേന്ത്യ ഉപാധ്യക്ഷ സ്വാധി ദേവ താക്കൂര്‍. ഇതിനായി കേന്ദ്രം മുന്‍കൈയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഹൈന്ദവ ദേവന്‍മാരുടെയും ദേവതകളുടെയും വിഗ്രഹങ്ങള്‍ ക്രിസ്ത്യന്‍, മുസ്‌ലിം പള്ളികളില്‍ സ്ഥാപിക്കണമെന്നും ദേവ താക്കൂര്‍ ആവശ്യപ്പെട്ടു. ഹൈന്ദവ സമുദായം ശക്തിപ്രാപിക്കണമെങ്കില്‍ സമുദായംഗങ്ങളുടെ സംഖ്യ വര്‍ധിപ്പിക്കണമെന്നും കൂടുതല്‍ കുട്ടികളെ ഉത്പാദിപ്പിക്കാന്‍ സ്ത്രീകള്‍ മുന്നോട്ടുവരണമെന്നും അവര്‍ ആഹ്വാനം ചെയ്തു

Latest