Kerala
ആരു വിചാരിച്ചാലും ആറന്‍മുളയില്‍ വിമാനത്താവളം വരില്ലെന്ന് കെ സുരേന്ദ്രന്‍

തൊടുപുഴ: ആരുവിചാരിച്ചാലും ആറന്മുളയില്‍ വിമാനത്താവളം വരില്ലെന്നു ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ഇക്കാര്യത്തില്‍ ബി ജെ പി നിലപാടില്‍ മാറ്റമില്ല. മറിച്ചുള്ള വാര്‍ത്തകളെല്ലാം കുപ്രചാരണത്തിന്റെ ഭാഗമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കേന്ദ്ര വ്യോമയാനമന്ത്രാലയം ഡിസംബറില്‍ പദ്ധതിയെ അനുകൂലിച്ച് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതിനെതിരെ ആര്‍ എസ് എസ് രംഗത്തു വന്നതോടെ സംഭവം വിവാദമായിരുന്നു. ഈ പശ്ചാതലത്തിലാണ് സുരേന്ദ്രന്‍ വിശദീകരണവുമായി രംഗത്തുവന്നിരിക്കുന്നത്.
---- facebook comment plugin here -----