Connect with us

National

മലേഗാവ്: പ്രഗ്യക്കും പുരോഹിതിനുമെതിരെ മകോക്ക ചുമത്താന്‍ തെളിവില്ലെന്ന് കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: മലേഗാവ് ബോംബ് സ്‌ഫോനക്കേസില്‍ സന്യാസിനി പ്രഗ്യ സിംഗിനെതിരെയും ലഫ്. കേണല്‍ എസ് പുരോഹിതിനെതിരെയും മകോക്ക (മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം) ചുമത്തിയതില്‍ പ്രഥമദൃഷ്ട്യാ സംശയം നിലനില്‍ക്കുന്നുണ്ടെന്ന് സുപ്രീം കോടതി. ഇവര്‍ക്കെതിരെ മകോക്ക ചുമത്തന്‍ മാത്രം വിശ്വസനീയമായ തെളിവുകളില്ലെന്നും ജസ്റ്റിസുമാരായ ഇബ് റാഹീം ഖലീഫുല്ല, ശിവ കീര്‍ത്തി സിംഗ് എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി. ഇവരുടെ ജാമ്യാപേക്ഷ പ്രത്യേക കോടതിക്ക് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. ജാമ്യഹരജി ഒരു മാസത്തിനുള്ളില്‍ പരിഗണിക്കണമെന്നും വിചാരണക്കോടതിക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കി.

അതേസമയം, കേസില്‍ പ്രതിചേര്‍ക്കപ്പെട്ട രാകേഷ് ദാവ്‌ഡെക്കെതിരെ മകോക്ക ചുമത്താന്‍ പ്രഥമ ദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. മലേഗാവ് സ്‌ഫോടനക്കേസില്‍ ഇയാള്‍ക്ക് നേരിട്ട് പങ്കുള്ളതായി രേഖകളില്‍ നിന്ന് വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു.

Latest