National
രാജീവ് ഗാന്ധി വധക്കേസ് പുനരന്വേഷിക്കണമെന്ന ഹരജി തള്ളി

മധുര: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി മദ്രാസ് ഹൈക്കോടതി തള്ളി. മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചാണ് ഹരജി തള്ളിയത്. മധുരയിലെ അഭിഭാഷകനായ വി ശാന്തകുമാരീശനാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഹരജി സമര്‍പ്പിച്ചത്.
രാജീവ് ഗാന്ധി വധിക്കപ്പെട്ടതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടില്ലെന്ന സി ബി ഐ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍ പരിഗണിക്കണമെന്ന് ഹരജിക്കാരന്റെ അഭിഭാഷകന്‍ വാദിച്ചു. ആള്‍ദൈവം ചന്ദ്രസ്വാമിക്ക് വധത്തില്‍ പങ്കുണ്ടോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ടെന്ന് ഹരജിക്കാരന്‍ ബോധിപ്പിച്ചു. എന്നാല്‍ ഈ ആവശ്യങ്ങള്‍ തള്ളിയ കോടതി ഇതുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയിലാണ് ഹരജി നല്‍കേണ്ടതെന്നും വ്യക്തമാക്കുകയായിരുന്നു.
---- facebook comment plugin here -----