Connect with us

National

ഭൂമിയേറ്റെടുക്കല്‍ ബില്‍: പ്രധാനമന്ത്രിക്ക് ഹസാരെയുടെ കത്ത്

Published

|

Last Updated

ന്യൂഡല്‍ഹി: വിവാദമായ ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സിനെതിരെ അണ്ണാ ഹസാരെ പ്രധാനമന്ത്രിക്ക് വീണ്ടും കത്തെഴുതി. ഈ മാസം ആദ്യം മാറ്റങ്ങളോടെ പുറത്തിറക്കിയ ഓര്‍ഡിനന്‍സിലും കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന കാര്യങ്ങള്‍ ഒന്നും ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ഹസാരെ കത്തില്‍ കുറ്റപ്പെടുത്തുന്നു.

ഏപ്രില്‍ മൂന്നിനു പുറത്തിറക്കിയ പുതിയ ഓര്‍ഡിനന്‍സില്‍ മാറ്റങ്ങള്‍ വരുത്തിയെന്നാണു സര്‍ക്കാര്‍ വാദിക്കുന്നത്. എന്നാല്‍ ഇതു തെറ്റാണ്. സര്‍ക്കാര്‍ കര്‍ഷര്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ എല്ലാം തന്നെ ലംഘിച്ചു.

കര്‍ഷകരുടെ ഭൂമി സ്വകാര്യ വ്യക്തികള്‍ക്കും വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കും പതിച്ചു നല്‍കുന്നതുകൊണ്ട് കര്‍ഷകരുടെ അടിസ്ഥാന അവകാശങ്ങളാണു സര്‍ക്കാര്‍ നിഷേധിക്കുന്നതെന്നും കത്തില്‍ ഹസാരെ ഓര്‍മപ്പെടുത്തുന്നു.