Connect with us

National

തെലുങ്കാനയില്‍ ഒരു കുടുംബത്തിലെ ഏഴുപേര്‍ മുങ്ങി മരിച്ചു

Published

|

Last Updated

ഹൈദരാബാദ്: തെലുങ്കാനയില്‍ ഒരു കുടുംബത്തിലെ ഏഴു പേര്‍ തടാകത്തില്‍ മുങ്ങി മരിച്ചു. മെഹ്ബൂബ്‌നഗര്‍ ജില്ലയില്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്. മുങ്ങിമരിച്ചവരില്‍ നാലു പേര്‍ സ്ത്രീകളാണ്. തടാകത്തില്‍ ഇറങ്ങിയ ഇവര്‍ ചുഴിയില്‍ പെടുകയായിരുന്നുവെന്നു സദ്‌നഗര്‍ സബ് ഡിവിഷന്‍ ഡി എസ് പി കല്‍മേശര്‍ അറിയിച്ചു.

മരിച്ചവര്‍ 18 വയസിനും 40 വയസിനും ഇടയിലുള്ളവരാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയതായും ഡി എസ് പി കല്‍മേശര്‍ അറിയിച്ചു. മൃതശരീരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്.