Connect with us

International

യമനില്‍ സഊദി സഖ്യ സേന ക്ലസ്റ്റര്‍ ബോംബ് ഉപയോഗിച്ചുവെന്ന് റിപ്പോര്‍ട്ട്

Published

|

Last Updated

ഹ്യൂമന്‍ റെെറ്റ്സ് വാച്ച് പുറത്തുവിട്ട ചിത്രം

സന്‍ആ: സഊദി അറേബ്യ നേതൃത്വം നല്‍കുന്ന അറബ് സഖ്യസേന യമനിലെ ഹൂത്തി വിമതര്‍ക്ക് എതിരെ നടത്തിയ ആക്രമണങ്ങള്‍ക്കിടയില്‍ രണ്ട് തവണ നിരോധിക്കപ്പെട്ട ക്ലസ്റ്റബര്‍ ബോംബ് ഉപയോഗിച്ചതായി റിപ്പോര്‍ട്ട്. ഇതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് വൃത്തങ്ങള്‍ പറഞ്ഞു. 116 രാജ്യങ്ങള്‍ ഒപ്പുവെച്ച ഉടമ്പടി പ്രകാരം ക്ലസ്റ്റര്‍ ബോംബ് ഉപയാഗിക്കുന്നത് വിലക്കിയിട്ടുണ്ട്. എന്നാല്‍ സഊദി അറേബ്യ ഈ കരാറില്‍ ഒപ്പുവെച്ചിട്ടില്ല.

അമേരിക്ക വിതരണം ചെയ്ത ക്ലസ്റ്റര്‍ ബോംബുകളാണ് യമനില്‍ സഖ്യസേന ഉപയോഗിച്ചതെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പറയുന്നു. അല്‍ സഫ്‌റായിലെ അല്‍ അമര്‍ മേഖലയിലാണ് കഌസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ചതെന്നും അവര്‍ വ്യക്തമാക്കുന്നു. ഈ മേഖലയില്‍ നിന്നും പകര്‍ത്തിയ ക്ലസ്റ്റര്‍ ബോബുകളുടെ അവശിഷ്ടങ്ങളുടെ ചിത്രമാണ് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ഇതിന് തെളിവായി പുറത്തുവിട്ടിരിക്കുന്നത്.

ഒരു പ്രദേശത്താകെ നശിപ്പിക്കത്തക്ക വിധത്തില്‍ നിരവധി ചെറിയ ബോംബുകള്‍ വര്‍ഷിപ്പിക്കാന്‍ ശേഷിയുള്ള ബോംബാണ് ക്ലസ്റ്റര്‍ ബോംബ്.

Latest