National
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്: അന്തിമ വിജ്ഞാപനം വൈകും

ന്യൂഡല്‍ഹി: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് അന്തിമ വിജ്ഞാപനം വൈകും. കരട് റിപ്പോര്‍ട്ടിര്‍ന്‍മേല്‍ സംസ്ഥാനങ്ങള്‍ക്ക് നിലപാട് അറിയിക്കുന്നതിനുള്ള സമയപരിധി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വീണ്ടും നീട്ടിയ സാഹചര്യത്തിലാണ് ഇത്. കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ച് ജൂണ്‍ 15 വരെയാണ് സമയപരിധി നീട്ടി നല്‍കിയത്. നേരത്തെ നിശ്ചയിച്ച സമയപരിധി എപ്രില്‍ 16ന് അവസാനിച്ചിരുന്നു.