Education
സിവില്‍ സര്‍വീസ് പരീക്ഷാ രീതിയില്‍ മാറ്റമുണ്ടാകില്ലെന്ന് സര്‍ക്കാര്‍
ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷാ രീതിയില്‍ യാതൊരു മാറ്റവുമുണ്ടാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. അതേസമയം പരീക്ഷയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്ന വിവിധ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി ഒരു വിദഗ്ധ സമിതിക്ക് രൂപം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
പരീക്ഷയുടെ യോഗ്യത, സിലബസ്, പാറ്റേണ്‍ തുടങ്ങിയവ പരിശോധിക്കുന്നതിനായാണ് വിദഗ്ധ സമിതി രൂപീകരിക്കുന്നതെന്ന് കേന്ദ്ര പേഴ്‌സണല്‍ ആന്‍ഡ് ട്രെയ്‌നിംഗ് ഡിപ്പാര്‍ട്‌മെന്റ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
---- facebook comment plugin here -----