Connect with us

National

പാമോയില്‍: ജിജി തോംസനെതിരെ ഗൂഢാലോചനാകുറ്റം ചുമത്താമെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: പാമോയില്‍ കേസില്‍ ചീഫ് സെക്രട്ടറി ജിജി തോംസണെതിരേ ഗൂഢാലോചനാക്കുറ്റം ചുമത്താനാകുമെന്ന് സുപ്രീം കോടതി. കേസില്‍ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് ജിജി തോംസണ്‍ നല്‍കിയ ഹരജി ഇപ്പോള്‍ പരിഗണിക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഹരജി പിന്നീട് പരിഗണിക്കാന്‍ മാറ്റുകയും ചെയ്തു.

പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്രം അനുമതി നല്‍കിയിട്ടില്ലെന്ന ജിജി തോംസന്റെ വാദവും കോടതി തള്ളി. കോടതിയുടെ പരാമര്‍ശങ്ങളെക്കുറിച്ചു പഠിച്ചിട്ടു പ്രതികരിക്കാമെന്നു ജിജി തോംസണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

Latest