Connect with us

National

റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് തണലായി മര്‍കസ് ആര്‍ സി എഫ് ഐ

Published

|

Last Updated

ഇന്ത്യയില്‍ അഭയം തേടിയ റോഹിംഗ്യന്‍ വംശജര്‍ക്ക് ഹരിയാനയിലെ മെഹ്‌വാട്ടിലുള്ള അഭയാര്‍ത്ഥി ക്യാംപില്‍ മര്‍കസ് ആര്‍.സി.എഫ്.ഐ ദുരിതാശ്വാസ വിതരണം നടത്തുന്നു.

ഹരിയാന: വര്‍ഷങ്ങളായി മ്യാന്‍മാറില്‍ തുടരുന്ന വംശീയ കലാപത്തില്‍ നരക തുല്യരായി കഴിഞ്ഞ് എല്ലാം നഷ്ടപ്പെട്ട് ഇന്ത്യയിലെത്തി മൂന്ന് വര്‍ഷമായി ഹരിയാനയിലെ മെഹ്‌വാട്ടിലുള്ള അഭയാര്‍ത്ഥി ക്യാംപുകളില്‍ അധിവസിക്കുന്ന റോഹിംഗ്യന്‍ വംശജര്‍ക്ക് സ്വാന്തന സ്പര്‍ശവുമായി മര്‍കസ് റിലീഫ് ആന്റ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ (ആര്‍.സി.എഫ്.ഐ) രംഗത്ത്.

കഴിഞ്ഞയാഴ്ചയുണ്ടായ ശക്തമായ കാറ്റില്‍ വീടിന്റെ മേല്‍കൂര തകര്‍ന്ന് ശക്തമായ ചൂടില്‍ കഴിയുകയായിരുന്ന 50 വീടുകള്‍ക്കാണ് ആര്‍.സി.എഫ്.ഐ മേല്‍ക്കൂര ഷീറ്റുകള്‍ വിതരണം ചെയ്തത്. 100 കുടുംബങ്ങള്‍ക്ക് വസ്ത്രങ്ങള്‍, പാദരക്ഷകള്‍ തുടങ്ങിയവും ഇതോടൊപ്പം വിതരണം ചെയ്തു. ജമ്മുകാശ്മീര്‍(3000), ഡല്‍ഹി(1000), ഹരിയാന(500) എന്നിവിടങ്ങളില്‍ നൂറു കണക്കിന് അഭയാര്‍ത്ഥി ക്യാംപുകളിലാണ് വെള്ളവും വൈദ്യുതിയുമില്ലാതെ ആയിരങ്ങള്‍ ദുരിതജീവിതം നയിക്കുന്നത്.

നൂറിലധികം അനാഥരായ കുട്ടികളും ഇതില്‍ ഉള്‍പെടുന്നു. മക്കള്‍ നഷ്ടപ്പെട്ടവരും വിധവകളുമടക്കം ജീവിക്കാന്‍ കഷ്ടപ്പെടുന്ന റോഹിംഗ്യന്‍ വംശജര്‍ ക്യാംപ് ഉടമകള്‍ക്ക് വാടക പോലും കൊടുക്കാന്‍ കഴിയാതെ നരകിക്കുകയാണ്. ഒരു വര്‍ഷം 25000 രൂപയാണ് ക്യാംപില്‍ താമസിക്കുന്നതിന് വേണ്ടി ഉടമകള്‍ക്ക് ഒരു കുടുംബം നല്‍കേണ്ടത്.

rohingyan

ആഗോളതലത്തില്‍ റോഹിംഗ്യന്‍ വംശജര്‍ ജീവിക്കാന്‍ വേണ്ടി വിലപിക്കുമ്പോള്‍ ഇന്ത്യയിലെത്തിയ ഞങ്ങളും കൂടുതല്‍ സഹായഹസ്തങ്ങള്‍ക്ക് കാത്ത് കഴിയുന്നതായി റോഹിംഗ്യന്‍ യൂത്ത് യൂണിയന്‍ ഓഫ് ഇന്ത്യ സെക്രട്ടറി സാലിം മുഹമ്മദ് പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷമായി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ വിപുലമായ ഇഫ്താറും ഈദ് റിലീഫും ഈ ക്യാംപുകളില്‍ നടന്നുവരുന്നു. ഹരിയാനയിലെ ദുരിതാശ്വാസ ക്യാംപുകളില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ആര്‍.സി.എഫ്.ഐ ഡല്‍ഹി സോണ്‍ മാനേജര്‍ സിദ്ദീഖ് കണ്ണൂര്‍, ഡല്‍ഹിയില്‍ ഉപരിപഠനം നടത്തുന്ന മര്‍കസ് വിദ്യാര്‍ത്ഥികളായ മുഹമ്മദ് രിഫാഇ, മുഹമ്മദ് നാഫിഇ്, മുഹമ്മദ് സ്വാലിഹ്, മുഹമ്മദ് ജാമിഅ് എന്നിവര്‍ നേതൃത്വം നല്‍കി.

ദുബൈയിലെ പ്രമുഖ കോഫീ ഷോപ്പ് ഗ്രൂപ്പായ ഫില്ലീ കഫേയുമായി സഹകരിച്ചാണ് ആര്‍.സി.എഫ്.ഐ റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്ക് ദുരിതാശ്വാസമെത്തിച്ചത്.

 

 

Latest