International
റോഹിംഗ്യന്‍ വംശജരെ രക്ഷിക്കാന്‍ ഒടുവില്‍ മ്യാന്‍മറും; 200 പേരെ കരക്കെത്തിച്ചു
ധാക്ക: ഭക്ഷണവും വെള്ളവുമില്ലാതെ നടുക്കടലില്‍ കുടുങ്ങിയ 200 റോഹിംഗ്യന്‍ മുസ്ലിംകളെ രക്ഷപ്പെടുത്തിയതായി മ്യാന്‍മാര്‍ നാവികസേന. ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്നാണ് രണ്ട് ബോട്ടുകളിലായി കഴിയുകയായിരുന്ന 200 പേരെ രക്ഷപ്പെടുത്തിയതെന്ന് നാവികസേന വൃത്തങ്ങള്‍ അറിയിച്ചു. ആയിരക്കണക്കിന് റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ കടലില്‍ കുടുങ്ങിക്കിടക്കുന്നതായി വാര്‍ത്തള്‍ വന്നതിന് ശേഷം ഇതാദ്യമായാണ് മ്യാന്‍മര്‍ ഇത്തരത്തിലൊരു രക്ഷാദൗത്യം നടത്തുന്നത്. റോഹിംഗ്യന്‍ വംശജരെ രക്ഷപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കാതിരുന്ന മ്യാന്‍മറിന് യു എന്നില്‍ നിന്നടക്കം രൂക്ഷമായ വിമര്‍ശനം നേരിടേണ്ടിവന്നിരുന്നു.
മ്യാന്‍മറിലെ കൊടിയ പീഡനങ്ങള്‍ സഹിക്കാനാകാതെ നാടുവിട്ടവരാണ് റോഹിംഗ്യന്‍ അഭയാര്‍ഥികളില്‍ ഭൂരിഭാഗം പേരും. മുവായിരത്തോളം പേരെ നേരത്തെ അയല്‍രാജ്യങ്ങളായ മലേഷ്യയിലും തായ്‌ലന്‍ഡും ചേര്‍ന്ന് രക്ഷപ്പെടുത്തിയിരുന്നു.ാ