National
അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത് രാഷ്ട്രീയ ലക്ഷ്യത്തിനെന്ന് ഉമര്‍ അബ്ദുല്ല; അല്ലെന്ന് ഷിന്‍ഡേ
ന്യൂഡല്‍ഹി: പാര്‍ലിമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമായിരുന്നുവെന്ന വെളിപ്പെടുത്തലുമായി ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍അബ്ദുല്ല രംഗത്ത്. ബി ജെ പി അധികാരത്തില്‍ വരുന്നത് തടയാന്‍ കോണ്‍ഗ്രസിന് മുന്നില്‍ അന്ന് ഈ ഒരു വഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അജ്മല്‍ കസബിനെയും അഫ്‌സല്‍ ഗുരുവിനെയും തൂക്കിലേറ്റി ബി ജെ പിയുടെ ആരോപണങ്ങള്‍ മറികടക്കാമെന്നാണ് കോണ്‍ഗ്രസ് കരുതിയതെന്നും ഉമര്‍ അബ്ദുല്ല പറഞ്ഞു.
എന്നാല്‍ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ ആയിരുന്നില്ലെന്ന് മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞു. സുപ്രീം കോടതിയാണ് അഫ്‌സലിന് വധശിക്ഷ വിധിച്ചത്. ഇതിന് ശേഷം അഫ്‌സല്‍ ഗുരു സമര്‍പ്പിച്ച ദയാഹരജി തള്ളപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ തൂക്കിലേറ്റിയതെന്നും ഷിന്‍ഡെ വ്യക്തമാക്കി.