Kerala
നുണപരിശോധനക്ക് തയ്യാറല്ലെന്ന് ബാറുടമകള്‍ കോടതിയില്‍

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ നുണപരിശോധനക്ക് തയ്യാറല്ലെന്ന് ബാറുടമകള്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ അറിയിച്ചു. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബാറുടമകള്‍ നുണപരിശോധനയില്‍ നിന്ന് പിന്‍മാറിയത്.
ബാര്‍ അസോസിയേഷന്‍ ഭാരവാഹികളായ അഞ്ച് പേരെ നുണ പരിശോധനക്ക് വിധേയരാക്കണമെന്ന് വിജിലന്‍സ് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് ഇന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഉടമകള്‍ നിലപാട് വ്യക്തമാക്കിയത്. നുണപരിശോധനക്ക് മുമ്പ് നടത്തിയ വൈദ്യപരിശോധനയുടെ റിപ്പോര്‍ട്ട് ഇന്ന് ലഭ്യമാകും.
ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി, ജനറല്‍ സെക്രട്ടറി എം.ഡി. ധനേഷ്, കൃഷ്ണകുമാര്‍ പോളക്കുളത്ത്, ജോണ്‍ കല്ലാട്ട്, ശ്രീവല്‍സന്‍ എന്നിവരെ നുണപരിശോധന നടത്തണമെന്നാണു വിജിലന്‍സിന്റെ ആവശ്യം.
---- facebook comment plugin here -----