Connect with us

Articles

ദയവുചെയ്ത് കലമുടക്കരുതേ...

Published

|

Last Updated

oommenchandiവിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കാന്‍ ഇപ്പോള്‍ ഇടതുമുന്നണി രംഗത്തുവന്നിരിക്കുന്നത് കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. മൂന്ന് സര്‍ക്കാറുകളുടെ കാലത്ത് നാല് തവണ പരാജയപ്പെട്ട ടെണ്ടര്‍ നടപടി കരയ്ക്കടുക്കുമെന്നു കണ്ടപ്പോള്‍, പദ്ധതിക്കെതിരെ രംഗത്തുവന്നതിനു പിന്നില്‍ ദുരൂഹതയുണ്ട്. ഇപ്പോഴില്ലെങ്കില്‍ ഒരിക്കലുമില്ല എന്നതാണ് വിഴിഞ്ഞം പദ്ധതിയുടെ അവസ്ഥയെന്ന് ഇടതുമുന്നണി ഓര്‍ക്കണം. ഇടതുസര്‍ക്കാറിന്റെ കാലത്ത് കൊണ്ടുവന്നതിനേക്കാള്‍ എന്തുകൊണ്ടും സംസ്ഥാന താത്പര്യങ്ങള്‍ക്ക് അനുയോജ്യമായ വ്യവസ്ഥകളാണ് ഇപ്പോഴുള്ളത്.
ഇടതുസര്‍ക്കാറിന്റെ കാലത്തെ നിബന്ധനകള്‍ പ്രകാരം 30 വര്‍ഷത്തേക്ക് യാതൊരു വരുമാനവും സര്‍ക്കാറിനു ലഭിക്കില്ലെന്നിരിക്കെയാണ്, പുതിയ ടെണ്ടര്‍ പ്രകാരം 19 വര്‍ഷത്തിനു ശേഷമേ ഒരു ശതമാനം തുക വരുമാനമായി സര്‍ക്കാറിനു ലഭിക്കുയുള്ളുവെന്നു കുറ്റപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പുതിയ വ്യവസ്ഥ പ്രകാരം ഏഴാം വര്‍ഷം മുതല്‍ സര്‍ക്കാറിന് വരുമാനം ലഭിക്കും. 15-ാം വര്‍ഷം മുതല്‍ ഓരോ വര്‍ഷവും ഒരു ശതമാനം വീതം കൂടുന്ന രീതിയില്‍ 40 ശതമാനം വരെ റവന്യൂ വരുമാനം സര്‍ക്കാറിനു ലഭിക്കാന്‍ വ്യവസ്ഥയുണ്ട്. സര്‍ക്കാര്‍ ചെലവില്‍ നികത്തിയെടുത്ത ഭൂമി ഉള്‍പ്പെടെ സ്വകാര്യ പങ്കാളിക്ക് 30 കൊല്ലത്തേക്ക് പാട്ടത്തിനു നല്‍കാനും ഈ കാലയളവില്‍ പദ്ധതി നടത്തിപ്പില്‍ നിന്നും യാതൊരു വരുമാന വിഹിതവും സര്‍ക്കാറിന് നല്‍കേണ്ടതില്ലെന്നുമായിരുന്നു മുന്‍വ്യവസ്ഥ. ബഹുഭൂരിപക്ഷം നിര്‍മാണ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ ചെലവില്‍ നടത്തിയതിനു ശേഷം സ്വകാര്യ പങ്കാളിക്ക് ഗ്രാന്റ് നല്‍കി സംസ്ഥാനത്തിന് യാതൊരു വരുമാനവിഹിതവുമില്ലാതെ 30 കൊല്ലത്തേക്ക് പാട്ടത്തിന് നല്‍കുന്നതാണോ, കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മോഡല്‍ കണ്‍സഷന്‍ എഗ്രിമെന്റ് പ്രകാരം ഏഴാംകൊല്ലം മുതല്‍ വരുമാനം ലഭിച്ചു തുടങ്ങുന്ന ഇപ്പോഴത്തെ മോഡലാണോ നല്ലതെന്ന് ജനങ്ങള്‍ വിലയിരുത്തട്ടെ.
ഇടതുസര്‍ക്കാര്‍ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പറേഷനെ (ഐ എഫ് സി) പദ്ധതിയുടെ ഉപദേശകരായി നിയമിക്കുകയും 2010ല്‍ പദ്ധതി ലാന്‍ഡ് ലോര്‍ഡ് മോഡലില്‍ നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഐ എഫ് സിയുടെ കരടു കരാര്‍ എവിടെയും ചര്‍ച്ച ചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്തില്ല. ഇതിലെ വ്യവസ്ഥകള്‍ ചര്‍ച്ച ചെയ്യുന്നതിന് ഒരു സര്‍വകക്ഷി യോഗവും നടന്നിട്ടില്ല. സ്ഥലമെടുപ്പ് സംബന്ധിച്ചിട്ടുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മാത്രമാണ് 2009 ഓഗസ്റ്റില്‍ ഇടതുസര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചത്. എന്നിട്ടാണ് ഇപ്പോള്‍ സര്‍ക്കാറിനെ കുറ്റപ്പെടുത്തുന്നത്. എന്നാല്‍, മൂന്നാം തീയതി ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ തയാറാണ്. വിഴിഞ്ഞം പദ്ധതി സംബന്ധിച്ച എല്ലാ വിവരങ്ങളും ഇപ്പോള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. എല്ലാ വിവരങ്ങളും ജനങ്ങളുടെ മുന്നിലുണ്ട്. കരാറിന്റെ പകര്‍പ്പ് എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും ലഭ്യമാക്കിയിട്ടുണ്ട്.
വിഴിഞ്ഞം സ്ഥലമേെറ്റടുപ്പില്‍ 6000 കോടി രൂപയുടെ അഴിമിതി ഉണ്ടെന്നാണ് ഇടതുപക്ഷം പറയുന്നത്. എല്‍ ഡി എഫ് സര്‍ക്കാര്‍ ഏറ്റെടുത്ത 36 ഏക്കര്‍ ഭൂമി ഉള്‍പ്പെടെ ഇപ്പോഴത്തെ സര്‍ക്കാര്‍ 206 ഏക്കര്‍ ഭൂമിയാണ് കമ്പോളവില നല്‍കി ഏറ്റെടുത്തിട്ടുള്ളത്. ഇതിനു വേണ്ടി 530 കോടി രൂപയാണ് ആകെ ചെലവാക്കിയിട്ടുള്ളത്. പുതിയ വ്യവസ്ഥ പ്രകാരം ഭൂമിയുടെ ഉടമസ്ഥാവകാശം സംസ്ഥാന സര്‍ക്കാറിനാണ്. സ്വകാര്യ പങ്കാളിക്ക് തുറമുഖ നിര്‍മാണ നടത്തിപ്പിനുള്ള ലൈസന്‍സ് മാത്രമാണുള്ളത്. പഴയ മാതൃക പ്രകാരം ഭൂമി പാട്ടത്തിനാണ് നല്‍കേണ്ടിയിരുന്നത്. മൊത്തം പദ്ധതി ചെലവ് 7,525 കോടി രൂപ മാത്രമുള്ളപ്പോള്‍ അതില്‍ ആറായിരം കോടി രൂപയുടെ അഴിമതി ആരോപിക്കുന്നവരുടെ ലക്ഷ്യം എന്താണെന്ന് ജനങ്ങള്‍ക്ക് അറിയാം. അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച് നമ്മുടെ സ്വപ്‌നപദ്ധതിയെ ഇല്ലായ്മ ചെയ്യരുതേ എന്നാണ് എന്റെ വിനീതമായ അഭ്യര്‍ഥന.
പദ്ധതി സംബന്ധിച്ച് രഹസ്യയോഗം നടത്തിയെന്നാണ് മറ്റൊരു ദുരാരോപണം. ടെണ്ടറില്‍ യോഗ്യതാ നിര്‍ണയം നടത്തിയ മൂന്ന് കമ്പനികളില്‍ ആരും ടെണ്ടര്‍ നല്‍കാതിരുന്ന സാഹചര്യത്തില്‍ 2015 ഫെബ്രുവരി 24ന് ചേര്‍ന്ന കമ്പനിയുടെ ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ യോഗതീരുമാന പ്രകാരം മുഖ്യമന്ത്രി എന്ന നിലയില്‍ മൂന്ന് കമ്പനികളുമായി ബന്ധപ്പെടുകയും ടെണ്ടറില്‍ പങ്കെടുക്കുവാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. അദാനിയുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ച രഹസ്യമായിരുന്നില്ല. എന്നോടൊപ്പം തുറമുഖമന്ത്രി, പ്ലാനിംഗ് ബോര്‍ഡ് വൈസ്‌ചെയര്‍മാന്‍, ചീഫ് സെക്രട്ടറി, പോര്‍ട്ട് സെക്രട്ടറി, ഡല്‍ഹി റസിഡന്റ് കമ്മിഷണര്‍, തുറമുഖ കമ്പനി മാനേജിംഗ് ഡയറക്ടര്‍, കമ്പനി പ്രോജക്ട് മാനേജര്‍ എന്നിവരും ഉണ്ടായിരുന്നു.
ഏറ്റവും സുതാര്യമായ രീതിയിലും കേന്ദ്ര സര്‍ക്കാറിന്റെ ആസൂത്രണ കമ്മിഷന്‍ പ്രസിദ്ധീകരിച്ചിട്ടുള്ള സംസ്ഥാന തുറമുഖത്തിനുള്ള മോഡല്‍ കണ്‍സഷന്‍ എഗ്രിമെന്റിന്റെ അടിസ്ഥാനത്തിലുമാണ്് ഇത്തവണ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ വികസന പദ്ധതി വികസിപ്പിക്കുന്നതിനുള്ള ആഗോള ടെണ്ടര്‍ നടപടിക്രമങ്ങള്‍ നടന്നിട്ടുള്ളത്.
ഇടതുസര്‍ക്കാര്‍ രൂപംകൊടുത്ത ലാന്‍ഡ് ലോര്‍ഡ് പദ്ധതി പ്രകാരം തുറമുഖത്തിന്റെ സൂപ്പര്‍ സ്ട്രക്ച്ചര്‍ നിര്‍മാണം, എക്വുപ്‌മെന്റ്, തുറമുഖ നടത്തിപ്പ് എന്നിവ സ്വകാര്യ പങ്കാളിയും ബാക്കിയുള്ള തുറമുഖ നിര്‍മാണ പ്രവര്‍ത്തനങ്ങളായ ബ്രേക്ക്‌വാട്ടര്‍, ഡ്രെഡ്ജിംഗ്, റിക്ലമേഷന്‍, ബെര്‍ത്ത് എന്നിവയെല്ലാം സര്‍ക്കാര്‍ ചിലവിലും നടത്തേണ്ടതാണ്. ഇതിന് സര്‍ക്കാര്‍ ആദ്യം തുറമുഖ നടത്തിപ്പിനായി ഒരു സ്വകാര്യ പങ്കാളിയെ തിരഞ്ഞെടുക്കണം. ഇവര്‍ നിര്‍ദേശിക്കുന്ന പ്രകാരം സര്‍ക്കാര്‍ ചിലവില്‍ ചെയ്യേണ്ട നിര്‍മാണ പ്രവര്‍ത്തനങ്ങളായ ഡ്രെഡ്ജിങ്, റിക്ലമേഷന്‍, ബെര്‍ത്ത് എന്നിവയുടെ ടെണ്ടര്‍ വിളിക്കേണ്ടതും, നിര്‍മാണത്തിനുളള എശൃേെ ഞശഴവ േീള ഞലളൗമെഹ അവര്‍ക്ക് ഉണ്ടായിരിക്കുന്നതുമാണ്. അതായത്, സ്വകാര്യ പങ്കാളി ആ ടെണ്ടറിലെ ജോലികള്‍ എടുത്തില്ലെങ്കില്‍ മാത്രമേ മറ്റൊരാള്‍ക്ക് കൊടുക്കാന്‍ കഴിയൂ. ഈ വ്യവസ്ഥ കാരണം നിര്‍മാണപ്രവര്‍ത്തനത്തിനുളള കരാര്‍ ഏറ്റെടുക്കുന്നതിന് മത്സരാധിഷ്ഠിത ടെണ്ടര്‍ ലഭിക്കുന്നതിനുളള സാധ്യത കുറവാണ്.
ഇടതു സര്‍ക്കാര്‍ അംഗീകരിച്ച ഐ എഫ് സിയുടെ റിപ്പോര്‍ട്ട് പ്രകാരം സ്വകാര്യ പങ്കാളി ചെലവാക്കേണ്ടി വരുന്ന ഏകദേശം 970കോടി രൂപയില്‍ ഒരു വിഹിതം ഗ്രാന്റായി സര്‍ക്കാര്‍ നല്‍കേണ്ടതാണ്. സര്‍ക്കാര്‍ ചെലവില്‍ നിര്‍മാണം നടത്തേണ്ട ഘടകങ്ങള്‍ പൂര്‍ത്തിയായതിനു ശേഷം, സര്‍ക്കാര്‍ ചെലവില്‍ നികത്തിയെടുത്ത ഭൂമി ഉള്‍പ്പെടെ സ്വകാര്യ പങ്കാളിക്ക് 30 കൊല്ലത്തേക്ക് പാട്ടത്തിനു നല്കാനാണ് വ്യവസ്ഥ. ഈ കാലയളവില്‍ പദ്ധതി നടത്തിപ്പില്‍ നിന്നും യാതൊരു വരുമാന വിഹിതവും സ്വകാര്യ പങ്കാളി സര്‍ക്കാറിന് നല്‍കേണ്ടതില്ല. പദ്ധതിയുടെ ഒന്നാം ഘട്ട കണ്ടെയ്‌നര്‍ ടെര്‍മിനലിനായി സര്‍ക്കാര്‍ നികത്തിയെടുക്കുന്ന ഭൂമി നടത്തിപ്പുകാരന് പാട്ടത്തിനു നല്‍കുന്നതിനു പുറമെ നടത്തിപ്പുകാരന്‍ പിന്നീട് ടെര്‍മിനല്‍ സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്കായി ആവശ്യപ്പെടുന്ന അധികഭൂമി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്ന അവസരത്തില്‍ ഉഭയ സമ്മത പ്രകാരം നിബന്ധനകള്‍ നിശ്ചയിച്ച് പാട്ടത്തിനു നല്‍കാനും പഴയ കരാറില്‍ വ്യവസ്ഥയുണ്ട്. 30 കൊല്ലത്തെ പാട്ട കാലാവധി അടുത്ത 20 കൊല്ലത്തേക്കു കൂടി ഉഭയസമ്മത പ്രകാരം നീട്ടുന്നതിനുള്ള വ്യവസ്ഥയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്്. ഇതിനു പുറമെ തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനത്തിനു സ്വകാര്യ പങ്കാളിക്ക് എശൃേെ ഞശഴവ േീള ഞലളൗമെഹ ഉം ലഭിക്കും. ടെണ്ടറില്‍ 2012 അവസാനം എത്തിയ വെല്‍സ്പണ്‍ കമ്പനി 479 കോടി രൂപ ഗ്രാന്റ് ചോദിക്കുകയാണ് ഉണ്ടായത്. ഇത് സര്‍ക്കാറിന് സ്വീകാര്യമല്ലാത്തതിനാല്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ല.
2012ല്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ കേന്ദ്രത്തില്‍ നിന്നും വയബിലിറ്റി ഗ്യാപ് ഫണ്ട് ലഭ്യമാകുന്ന തരത്തില്‍ പദ്ധതി പുനര്‍ നിര്‍ണയിക്കാനും പാരിസ്ഥിതിക അനുമതിക്കു ശേഷം പങ്കാളിയെ കണ്ടെത്താനുള്ള ടെണ്ടര്‍ പുറപ്പെടുവിക്കാനും തീരുമാനിച്ചു. ഢ ഏ എ ന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി ലാന്റ് ലോര്‍ഡ് മാതൃക നിലനിര്‍ത്തിക്കൊണ്ട് തന്നെ പി പി പി ഘടകങ്ങള്‍ പുനര്‍ നിര്‍ണയിച്ചു. ഇതിനു വേണ്ടി കേന്ദ്ര ആസൂത്രണ കമ്മിഷന്‍ പ്രസിദ്ധീകരിച്ച ങ ഇ അ ഗവണ്‍മെന്റ് ആധാരമാക്കി അതിനു അനുസരിച്ചുള്ള ഡ്രാഫ്റ്റ് കണ്‍സഷന്‍ എഗ്രിമെന്റ് ഉണ്ടാക്കുകയും ചെയ്തു. ഈ വികസന മാതൃക സര്‍ക്കാര്‍ രൂപവത്കരിച്ചിട്ടുള്ള എംപവേര്‍ഡ് കമ്മിറ്റി വിശദമായി പഠിക്കുകയും മന്ത്രിസഭ പരിഗണിച്ച് അംഗീകാരം നല്‍കിയിട്ടുള്ളതുമാണ്. ഇത് ഏ.ഛ(ങ ട)ചീ.69/2013/എ&ജഉ ററേ 29.11.2013 ല്‍ പ്രസിദ്ധീകരിച്ചിട്ടുള്ളതുമാണ്. ഇതിനു വേണ്ടി ആധാരമാക്കിയ കേന്ദ്രത്തിന്റെ ങഇഅ പ്രസിദ്ധീകരിക്കപ്പെട്ട ഒരു പൊതുരേഖ ആണ്. ഏ.ഛ(ങ ട)ചീ. 36/2014/എ&ജ ഉ ററേ 12.05.2014 പ്രകാരം ഇപ്പോഴത്തെ ഡി സി എയും സംസ്ഥാന മന്ത്രിസഭ പരിഗണിച്ച് അംഗീകരിച്ചിട്ടുള്ളതാണ്.
2012 ഡിസംബറില്‍ പദ്ധതിയുടെ സാങ്കേതിക ഉപദേഷ്ടാക്കളായ അഋഇഛങ തയ്യാറാക്കിയ രൂപരേഖ പ്രകാരം പദ്ധതിയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തുകയും 18000 ഠ ഋ ഡ ശേഷിയുള്ള കപ്പല്‍ അടുക്കാവുന്ന രീതിയില്‍ രൂപരേഖ നവീകരിക്കുകയും ചെയ്തു. കൂടാതെ ബെര്‍ത്തിന്റെ നീളം 650 മീറ്ററില്‍ നിന്ന് 800 മീറ്ററായി നവീകരിച്ചു. പങ്കാളിയെ കണ്ടെത്തുന്നതിനുളള ഞലൂൗലേെ ളീൃ ഝൗമഹശളശരമശേീി (ഞഎഝ) നും ഞലൂൗലേെ ളീൃ ജൃീുീമെഹ (ഞഎജ) ഉം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുളള ടെണ്ടര്‍ നടപടി ക്രമങ്ങള്‍ അനുസരിച്ചാണ് തയ്യാറാക്കിയത്. സര്‍ക്കാര്‍ നിര്‍മാണച്ചെലവു വഹിക്കേണ്ട ബ്രേക്ക് വാട്ടറിന്റെയും ഫിഷിങ് ഹാര്‍ബറിന്റെയും നിര്‍മാണ ജോലികള്‍ “എൗിറലറ ണീൃസ” എന്ന രീതിയില്‍ പി പി പി ടെണ്ടറിന്റെ ഭാഗമാക്കി, പദ്ധതി ഒറ്റ ടെണ്ടര്‍ മുഖാന്തരം നടപ്പിലാക്കാന്‍ തീരുമാനിച്ചു. ഇതുവഴി ഇ പി സി ടെണ്ടര്‍ വഴി നടപ്പിലാക്കുമ്പോഴുണ്ടായേക്കാവുന്ന ടെണ്ടര്‍ എക്‌സസ് ഒഴിവാക്കാനും ഇ പി സി ടെണ്ടറും പി പി പി ടെണ്ടറും രണ്ട് പേര്‍ക്കു ലഭിച്ചാലുണ്ടായേക്കാവുന്ന തര്‍ക്കങ്ങള്‍ ഒഴിവാക്കാനും കഴിയും.
പുതുക്കിയ പദ്ധതി ഘടനയനുസരിച്ച് പി പി പി ഘടകം 4089 കോടി രൂപയും ഫണ്ടഡ് വര്‍ക്കിന്റെ തുക 1463 കോടി രൂപയുമാണ്. പി പി പി ഘടകത്തിന്റെ 40 ശതമാനം വരെയുള്ള തുക (20 ശതമാനം കേന്ദ്ര സര്‍ക്കാര്‍, 20 ശതമാനം സംസ്ഥാന സര്‍ക്കാര്‍) ഗ്രാന്റായി ലഭിക്കാന്‍ തിരഞ്ഞെടുക്കപ്പെടുന്ന പങ്കാളിക്ക് അര്‍ഹതയുണ്ട്. ഫണ്ടഡ് വര്‍ക്കിന്റെ നിര്‍മാണച്ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കണം. മുന്‍ കരാറില്‍ നിന്ന് വ്യത്യസ്തമായി ഈ മാതൃകയില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തു നിന്നുള്ള ചെലവ് പദ്ധതിയുടെ തുടക്കത്തില്‍ തന്നെ നിജപ്പെടുത്തിയിരിക്കുന്നു. മുന്‍ മാതൃകകളിലെ പോലെ ഭൂമി ഏറ്റെടുക്കലും ബാഹ്യ അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും (ജീംലൃ, ണമലേൃ & ഞമശഹ രീിിലരശേ്‌ശ്യേ) സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണ്.
പുതിയ ടെണ്ടര്‍ പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന കണ്‍സഷണയര്‍ക്ക് 40 കൊല്ലത്തേക്ക് (നാല് കൊല്ലം കണ്‍സ്ട്രക്ഷന്‍ ഉള്‍പ്പെടെ) തുറമുഖം നിര്‍മ്മിക്കുന്നതിനും നടത്തിപ്പിനുമുളള ലൈസന്‍സ് അനുവദിക്കാനാണ് വ്യവസ്ഥ. പ്രസ്തുത കരട് കണ്‍സഷന്‍ എഗ്രിമെന്റ് പ്രകാരം തുറമുഖ നടത്തിപ്പിന്റെ 15-ാം വാര്‍ഷികം പൂര്‍ത്തിയാകുന്നതു മുതല്‍ ഓരോ കൊല്ലവും തുറമുഖ നടത്തിപ്പില്‍ നിന്നുളള മൊത്തം വരുമാനത്തിന്റെ 1 ശതമാനം, 2 ശതമാനം, 3 ശതമാനം എന്നീ ക്രമത്തില്‍ (ഓരോ വര്‍ഷവും 1 ശതമാനം വീതം കൂടുന്ന രീതിയില്‍) 40 ശതമാനം വരെ റവന്യൂ വിഹിതം സര്‍ക്കാറിന് ലഭിക്കാന്‍ വ്യവസ്ഥയുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ തുറമുഖ നിര്‍മ്മാണത്തിനും നടത്തിപ്പിനുമായി ലൈസന്‍സ് അനുവദിച്ചു നല്‍കുന്ന ആകെ ഭൂമിയുടെ 30 ശതമാനം വിസ്തൃതിയിലുളള ഭൂമിയില്‍ പോര്‍ട്ട് എസ്റ്റേറ്റ് ഡവലപ്‌മെന്റ് പങ്കാളിക്ക് സ്വന്തം മുതല്‍ മുടക്കില്‍ നടത്തുന്നതിനുളള ലൈസന്‍സും ഉണ്ടായിരിക്കും. ഇതിന്റെ മൊത്തം വാര്‍ഷിക വരുമാനത്തിന്റെ 10 ശതമാനം തുറമുഖ നടത്തിപ്പിന്റെ 7-ാം വാര്‍ഷികം പൂര്‍ത്തിയാകുന്നതു മുതല്‍ സര്‍ക്കാറിന് ലഭ്യമാകുന്ന വ്യവസ്ഥ ഉ ഇ അ യിലുണ്ട്്. മേല്‍ പറഞ്ഞ വരുമാന വിഹിതങ്ങള്‍ക്കു പുറമേ പ്രത്യക്ഷ – പരോക്ഷ വരുമാന നികുതിയിനത്തില്‍ ഗണ്യമായ വരുമാനം തുറമുഖ നടത്തിപ്പിന്റെ ആദ്യ വര്‍ഷം മുതല്‍ തന്നെ സര്‍ക്കാറിന് ലഭിക്കുന്നതായിരിക്കും. നിയമസഭാ എസ്റ്റിമേറ്റ്‌സ് സമിതി 2013 ഫെബ്രുവരി 14 ല്‍ നല്‍കിയ ശിപാര്‍ശ പ്രകാരം പുതിയ ടെണ്ടറില്‍ മെയിന്റനന്‍സ് ഡ്രഡ്ജിംഗ് സ്വകാര്യ പങ്കാളിയുടെ ചുമതലയായി ആണ് ഉള്‍പെടുത്തിയിട്ടുള്ളത്.
നിലവിലുള്ള ടെണ്ടര്‍ പ്രകാരം ഞ എ ജ വാങ്ങിയിട്ടുളള എല്ലാ ജൃല ഝൗമഹശളശലറ ആശററലൃ െനും ബിഡ് തീയതിക്ക് മുമ്പ് തന്നെ നല്‍കിയിട്ടുളള ഡ്രാഫ്റ്റ് കണ്‍സഷന്‍ എഗ്രിമെന്റ്ില്‍ (ഉ ഇ അ, 2015) നിഷ്‌കര്‍ഷിച്ചിട്ടുളള വ്യവസ്ഥകള്‍ക്ക് പുറമെ യാതൊരു വ്യവസ്ഥകളും ടെണ്ടറില്‍ പങ്കെടുക്കുന്ന കമ്പനികള്‍ വെക്കാന്‍ പാടില്ലെന്ന് 2015 ലെ ഞ എ ജ യില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഇപ്പോള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുളള ടെണ്ടറില്‍ ഉ ഇഅ ക്കു പുറമേ യാതൊരു നിബന്ധനകളും ഇല്ല.
വിഴിഞ്ഞം പദ്ധതി നമ്മുടെയെല്ലാം ഒരു ദീര്‍ഘകാല സ്വപ്‌നമാണ്. ദീര്‍ഘകാലത്തെ ശ്രമഫലമായി നാമിപ്പോള്‍ പടിവാതിലില്‍ എത്തിനില്‍ക്കുകയാണ്. കലമുടക്കരുതേ എന്നാണ് എന്റെ അഭ്യര്‍ഥന.

Latest