National
പഴയ കറന്‍സി നോട്ടുകള്‍ കൈമാറാന്‍ ഇനി പത്ത് ദിവസം
ന്യൂഡല്‍ഹി: 2005ന് മുമ്പുള്ള കറന്‍സികള്‍ മാറ്റിവാങ്ങാന്‍ ഇനി ഒമ്പത് ദിവസം മാത്രം. 500, 1000 നോട്ടുകള്‍ അടക്കമുള്ള 2005ന് മുമ്പുള്ള മുഴുവന്‍ നോട്ടുകളും ജൂണ്‍ 30ന് ശേഷം പണകൈമാറ്റത്തില്‍ നിന്ന് ഒഴിവാക്കപ്പെടും. ഈ തീയതിക്ക് മുമ്പായി ബേങ്കുകളില്‍ നല്‍കിയാല്‍ പുതിയ കറന്‍സി നല്‍കുമെന്ന് റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കി. പഴയ നോട്ടുകള്‍ അവരവരുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുകയുമാകാം. നേരത്തേ നിശ്ചയിച്ച അന്തിമ തീയതി ജനുവരി ഒന്നായിരുന്നു. പിന്നീട് ജൂണ്‍ 30ലേക്ക് മാറ്റാന്‍ ആര്‍ ബി ഐ തീരുമാനിക്കുകയായിരുന്നു.
2005ന് മുമ്പുള്ള നോട്ടുകളില്‍ പിന്‍വശത്ത് വര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ടാകില്ല. 2005ന് ശേഷമുള്ള കറന്‍സികളുടെ പിന്‍വശത്ത് വ്യക്തമായി വര്‍ഷം രേഖപ്പെടുത്തിയിരിക്കും. 2005ന് ശേഷം ഇറങ്ങിയ നോട്ടുകളെ അപേക്ഷിച്ച് മുമ്പുള്ളവക്ക് സുരക്ഷാ സവിശേഷതകള്‍ കുറവാണെന്നും അതിനാല്‍ വ്യാജ കറന്‍സികള്‍ക്ക് സാധ്യതയേറെയാണെന്നുമുള്ള വിലയിരുത്തലാണ് ഈ നോട്ടുകള്‍ പിന്‍വലിക്കാന്‍ ആര്‍ ബി ഐയെ പ്രേരിപ്പിക്കുന്നത്.