Connect with us

National

സ്മൃതി ഇറാനിയുടെ വീട്ടിലേക്ക് എഎപി മാര്‍ച്ച് നടത്തി

Published

|

Last Updated

ന്യൂഡല്‍ഹി: വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചു തെറ്റായ വിവരങ്ങള്‍ നല്‍കിയ കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത്. രാവിലെ എഎപി പ്രവര്‍ത്തകര്‍ മന്ത്രിയുടെ ഡല്‍ഹിയിലെ വസതിയിലേക്കു മാര്‍ച്ച് നടത്തി. നൂറുകണക്കിനു പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. കനത്ത സുരക്ഷയാണു മന്ത്രിമന്ദിരത്തിനു പോലീസ് ഒരുക്കിയിരിക്കുന്നത്.

ഡല്‍ഹി നിയമ മന്ത്രിയായിരുന്ന ജിതേന്ദ്ര സിംഗ് തൊമാര്‍ സമാന കേസിലാണ് അറസ്റ്റിലായതും മന്ത്രിസ്ഥാനം ഒഴിഞ്ഞതെന്നുമാണ് എഎപി ആവശ്യപ്പെടുന്നത്. തൊമാറിനെതിരെ സ്വീകരിച്ച നടപടി സ്മൃതിക്കു ബാധകമല്ലേ എന്നും സ്ഥാനം രാജിവയ്ക്കാന്‍ അവര്‍ തയാറാകണമെന്നും എഎപി ആവശ്യപ്പെട്ടു.

വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസും രംഗത്തെത്തി. ജന്തര്‍മന്ദറില്‍ വലിയ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണു കോണ്‍ഗ്രസ് നീക്കം. ബിജെപിയുടെ തലസ്ഥാനത്തെ ഓഫീസിലേക്കും കോണ്‍ഗ്രസ് മാര്‍ച്ച് നടത്തുമെന്നാണു പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Latest