Connect with us

Kerala

കാര്‍ത്തികേയനെതിരായ ആരോപണങ്ങള്‍ക്ക് ജനങ്ങള്‍ മറുപടി നല്‍കിയെന്ന് ഡോ. സുലേഖ

Published

|

Last Updated

അരുവിക്കര: കാര്‍ത്തികേയന്റെ ആത്മാവിനെ വേദനിപ്പിച്ച ആരോപണങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ മറുപടിയാണ് ഈ വിജയമെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഡോ. സുലേഖ.
ശബരീനാഥന് അവസരം നല്‍കിയതിലൂടെ അരുവിക്കര ആറാമത്തെ വട്ടവും കാര്‍ത്തികേയനെ വിജയിപ്പിച്ചുവെന്നും അവര്‍ പറഞ്ഞു.

കാര്‍ത്തികേയന്‍ മരിച്ചയുടന്‍ അരുവിക്കരയിലെ വികസന പ്രവര്‍ത്തനങ്ങളുടെ വാര്‍ത്തകള്‍ നിറഞ്ഞിരുന്ന മാധ്യമങ്ങളില്‍ മൂന്നു മാസത്തിന് ശേഷം ഇവിടെ വികസനമില്ലെന്ന് ചര്‍ച്ച ചെയ്യുന്നത് കാണേണ്ടി വന്നു. ആരോപണത്തെ വെറും ആരോപണമായി കണ്ട ജനങ്ങള്‍ കണ്ണില്‍ കണ്ട സത്യത്തെ അംഗീകരിച്ചുവെന്നും സുലേഖ പറഞ്ഞു.

അരുവിക്കര മണ്ഡലത്തിലെ ഏറ്റവും നല്ല റോഡുകള്‍ മറച്ചു വെച്ച് മോശമായ രണ്ടോ മൂന്നോ റോഡുകളെ ഉയര്‍ത്തിക്കാണിച്ചായിരുന്നു പ്രതിപക്ഷ പ്രചാരണം. അതിനുള്ള മറുപടിയായിരുന്നു തിരഞ്ഞെടുപ്പ് ഫലം. വികസന കാര്യങ്ങളില്‍ എന്ത് ചെയ്യണമെന്ന് ശബരീനാഥന് താന്‍ പറഞ്ഞു കൊടുക്കേണ്ടതില്ലെന്നും അവര്‍ പറഞ്ഞു.

Latest