Connect with us

National

കെജ്‌രിവാളിന്റെ രണ്ട് മാസത്തെ വൈദ്യുതി ബില്‍ ഒരു ലക്ഷത്തിലധികം

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ താമസ സ്ഥലത്തെ രണ്ട് മാസത്തെ വൈദ്യുതി ബില്‍ ഒരു ലക്ഷത്തിലധികം. വിവരാവകാശ പ്രവര്‍ത്തകന്‍ വിവേക് ഗാര്‍ഗ് നല്‍കിയ നല്‍കിയ അപേക്ഷയിലാണ് വൈദ്യൂതി ബില്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. കെജ്‌രിവാളിന്റെ വൈദ്യുതി ബില്‍ 55,999 ഉം 65,780 മാണ്. അദ്ദേഹത്തിന്റെ വസതിയില്‍ രണ്ട് വൈദ്യൂതി മീറ്ററുകളാണ് ഉള്ളത്.

കെജ്‌രിവാള്‍ ചികിത്സ കഴിഞ്ഞ് മടങ്ങി വന്നപ്പോള്‍ വീട്ടില്‍ എ സി ഉപയോഗിക്കുകയില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പക്ഷെ കെജ്‌രിവാളിന്റെ വീട്ടില്‍ 30 മുതല്‍ 32 എ സികളുണ്ടെന്നത് ക്രൂരമായ തമാശയാണെന്നും ഗാര്‍ഗ് പറഞ്ഞു.
കെജ്‌രിവാളിന്റെ വൈദ്യുതി ബില്‍ ഒരു ലക്ഷത്തിലേറെയാണെന്ന് ആരോപിച്ച ബി ജെ പി  എ എ പി യുടെ എല്ലാ മന്ത്രിമാരുടേയും വൈദ്യുതി ബില്ലിന്റെ വിവരങ്ങള്‍ പുറത്ത്‌കൊണ്ട് വരുമെന്നും പറഞ്ഞു. ഡല്‍ഹി മുഖ്യമന്ത്രിയുടെ വീടിന് രണ്ട് വൈദ്യുതി മീറ്ററുകള്‍ ഉണ്ടെന്നും അവയുടെ പുതിയ ബില്‍ 55,000 രൂപയും 48,000 രൂപയുമാണെന്നും രണ്ടും കൂടി 1,03,000 രൂപ വരുമെന്നും ബി.ജെ.പി വക്താവ് പ്രവീണ്‍ കപൂര്‍ പറഞ്ഞു. വിഷയത്തില്‍ പ്രതികരിക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ വൈദ്യുതി ബില്‍ പരിശോധിക്കുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.

Latest