Connect with us

National

അരുവിക്കരയില്‍ തന്ത്രം പാളിയെന്ന് സി പി എം കേന്ദ്ര നേതൃത്വം

Published

|

Last Updated

ന്യൂഡല്‍ഹി: അരുവിക്കരയില്‍ പാര്‍ട്ടി തന്ത്രങ്ങള്‍ പാളിയെന്ന് സി പി എം കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. മുഖ്യ പ്രചാരകരെല്ലാം ഉപരിപ്ലവകരമായ കാര്യങ്ങളാണ് ഉന്നയിച്ചത്. സോളാറും സരിതയും വോട്ടായില്ല. യു ഡി എഫിനെ എതിര്‍ക്കുന്നതിനിടെ ബി ജെ പിയെ കടന്നാക്രമിക്കാന്‍ മറന്നു. ഭരണ വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാന്‍ ഇത് കാരണമായെന്നും സി പി എം കേന്ദ്ര നേതൃത്വം വിലയിരുത്തി.

യു ഡി എഫിന്റെ സിറ്റിംഗ് സീറ്റ് ആണെങ്കിലും അവിചാരിത പരാജയമാണ് അരുവിക്കരയില്‍ സി പി എമ്മിന് ഉണ്ടായത്. ബി ജെ പിയുടെ വന്‍ വോട്ട് വര്‍ധനയും ഇടത് പക്ഷത്തെ കൂടുതല്‍ ആശങ്കാകുലരാക്കുന്നു.

Latest