Kerala
അരുവിക്കരയിലെ ജനങ്ങളോട് സിപിഎം മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: അരുവിക്കരയിലെ ജനങ്ങളോട് സിപിഎം മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മദ്യവും മയക്കുമരുന്നും നല്‍കി ജനങ്ങളെ സ്വാധീനിച്ചുവെന്ന പ്രസ്താവന തിരുത്തണം. രാഷ്ട്രീയ ലക്ഷ്യത്തോടെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നവരെ ജനങ്ങള്‍ വെറുക്കുമെന്നും അദ്ദേഹം പറഞ്ഞു. അരുവിക്കര ഉപതിരഞ്ഞെടുപ്പിനെ കുറിച്ചുള്ള സിപിഎം കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തലില്‍ സന്തോഷമുണ്ട്. എന്നാല്‍ സംസ്ഥാന നേതൃത്വം ഇപ്പോഴും അരുവിക്കരയിലെ ജനങ്ങളോട് അവഹേളനം തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
---- facebook comment plugin here -----