Kerala
സി പി ഐ കോണ്‍ഗ്രസിനൊപ്പം നില്‍ക്കണമെന്ന് വീക്ഷണം മുഖപ്രസംഗം

തിരുവനന്തപുരം: സി പി ഐ ഇടതു മുന്നണി വിട്ട് യു ഡി എഫിലേക്ക് വരണമെന്ന് വീക്ഷണം മുഖപ്രസംഗം. അരുവിക്കരയിലെ മരണമണി സി പി ഐ ചെവിക്കൊള്ളുമോ? എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിലാണ് ഇടതു മുന്നണിയെന്ന മുങ്ങുന്ന കപ്പലില്‍ നിന്ന് സി പി ഐ രക്ഷപ്പെടണമെന്ന് പറയുന്നത്.
അച്യുതമേനോന്‍ സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങളെ വാനോളം പുകഴ്ത്തുന്ന മുഖപ്രസംഗം അച്യുതമേനോന്റെ ഭരണനാളുകള്‍ സി പി ഐയുടെ പുഷ്‌കല കാലവും കേരള വികസനത്തിന്റെ സുവര്‍ണകാലവുമായിരുന്നു എന്ന് ഓര്‍മിപ്പിക്കുന്നു. അരുവിക്കരയില്‍ മുഴങ്ങുന്ന മരണമണി ഇടതുമുന്നണിയുടെ സര്‍വനാശത്തിന്റെ മുന്നറിയിപ്പാണെന്ന് തിരിച്ചറിയാനുള്ള വിവേകം സി പി ഐക്ക് ഉണ്ടാകട്ടെ എന്ന് പ്രത്യാശിക്കുന്നു എന്നു പറഞ്ഞാണ് മുഖപ്രസംഗം അവസാനിക്കുന്നത്.
---- facebook comment plugin here -----