Kerala
പാഠപുസ്തക വിതരണം 20നകം പൂര്‍ത്തിയാക്കും: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: പാഠപുസ്തക വിതരണം ജൂലൈ 20നകം പൂര്‍ത്തിയാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് നിയമസഭയെ അറിയിച്ചു.ആകെ ആവശ്യമുള്ള മൂന്നരക്കോടി പാഠപുസ്തകങ്ങളില്‍ 43 ലക്ഷത്തിന്റെ അച്ചടിയാണ് വൈകിയത്. അതില്‍ 13 ലക്ഷം പുസ്തകങ്ങള്‍ അടിച്ചു കഴിഞ്ഞു. 30 ലക്ഷം പാഠപുസ്തകങ്ങളാണ് ഇനി അടിക്കാനുള്ളതെന്നും മന്ത്രി പറഞ്ഞു. ഓണപ്പരീക്ഷ നീട്ടിവെക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി സഭയെ അറിയിച്ചു.
പാഠപുസ്തക വിതരണം വൈകുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തെ മാത്യു ടി തോമസ് ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പാഠപുസ്‌ക വിതരണം സംബന്ധിച്ച് നിലപാടറിയിക്കാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.