Connect with us

Ongoing News

ഒത്തുകളിയില്‍ പങ്കുണ്ടെന്ന മോദിയുടെ ആരോപണം:റെയ്്‌ന നിയമനടപടിക്കൊരുങ്ങുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: ഒത്തുകളിയില്‍ പങ്കുണ്ടെന്ന ലളിത് മോദിയുടെ ആരോപണത്തിനെതിരെ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന കോടതിയിലേക്ക്. സുരേഷ് റെയ്‌ന തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. റെയ്‌നയ്ക്ക് പങ്കാളിത്തമുള്ള റിതി സ്‌പോര്‍ട്‌സിന്റെ ഒരു പ്രത്യേക പതിപ്പിലാണ് റെയ്‌ന ഇത്തരം ഒരു പ്രസ്താവന നടത്തിയത്.
എന്നെക്കുറിച്ച് അടുത്തിടെ വന്ന റിപ്പോര്‍ട്ടുകള്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. ഈ കാര്യത്തില്‍ വ്യക്തമായ നിലപാടാണ്, അത് ലോകത്തിലെ ഏല്ലാ ആരാധകരോടും വ്യക്തമാക്കുവാന്‍ ഉദ്ദേശിക്കുന്നു. ക്രിക്കറ്റിന്റെ യഥാര്‍ത്ഥ സ്പിരിറ്റില്‍ മാത്രമാണ് ഞാന്‍ കളിച്ചിട്ടുള്ളത് റെയ്‌ന പറയുന്നു.
ഏതെങ്കിലും തെറ്റായ കാര്യത്തില്‍ ഞാന്‍ ഇടപെട്ടിട്ടില്ല. എന്നെക്കുറിച്ച് വന്ന കാര്യങ്ങള്‍ എല്ലാം കള്ളമാണെന്നും ഏത് ടീമില്‍ കളിക്കുന്നുവോ ആ ടീമിനായി നന്നായി കളിക്കുക എന്നതാണ് താന്‍ ചെയ്യുന്നതെന്നും റെയ്‌ന പറയുന്നു.
മുന്‍ ഐപിഎല്‍ കമ്മീഷ്ണര്‍ ലളിത് മോദി അടുത്തിടെയാണ് 2013ല്‍ ഐപിഎല്‍ മത്സരങ്ങളില്‍ ഒത്തുകളി നടത്തിയ കളിക്കാരുടെ പേരുകള്‍ ഐസിസിയെ അറിയിച്ചിരുന്നു എന്ന് തെളിയിക്കുന്ന വിവാദ ഇ-മെയിലുകള്‍ പുറത്തുവിട്ടത്.