International
താലിബാന്‍ നേതാവ് അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടു

കാബൂള്‍: നിരവധി ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള താലിബാന്‍ നേതാവ് കൊല്ലപ്പെട്ടു. ഹാജി വാസിര്‍ അഫ്ഗാനിസ്ഥാനില്‍ പോലീസിന്റെ വെടിയേറ്റ് മരിച്ചത്.
ശനിയാഴ്ച്ച രാവിലെ പോലീസ് നടത്തിയ റെയ്ഡിലാണ് ഒരു വീട്ടിനുള്ളില്‍ വെച്ച് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് പ്രവിശ്യാ പോലീസ് മേധാവി അബ്ദുല്‍ മജീദ് റോസി പറഞ്ഞു. ചെറുതും വലുതുമായി അഞ്ഞൂറിലധികം തീവ്രവാദി ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആളാണ് വാസിര്‍.
---- facebook comment plugin here -----