Connect with us

Ongoing News

എന്‍ എസ് എസ് കരയോഗങ്ങളില്‍ സുകുമാരന്‍ നായര്‍ക്കെതിരെ പ്രമേയം

Published

|

Last Updated

പത്തനംതിട്ട: എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ പത്തനംതിട്ടയിലെ മൂന്ന് കരയോഗങ്ങളില്‍ പ്രമേയം അവതരിപ്പിച്ചു. മഞ്ഞനിക്കര, മല്ലപ്പള്ളി കുന്നന്താനം എന്നിവിടങ്ങളിലുള്ള കരയോഗങ്ങളിലാണ് പ്രമേയം അവതരിപ്പിച്ചത്.

മഞ്ഞനിക്കര 1731 ാം നമ്പര്‍ ശ്രിദേവി വിലാസം കരയോഗത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ മഹത്തായ നായര്‍ സര്‍വീസ് സൊസൈറ്റി ജനറല്‍ സെക്രട്ടറിയില്‍ നിന്ന് ആപദവിക്ക് ചേരാത്ത നിലയിലുള്ള പ്രവര്‍ത്തനങ്ങളാണ് തുടര്‍ച്ചായി ഉണ്ടാകുന്നതെന്നും ചലചിത്രനടന്‍ സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പൊതു സമൂഹത്തില്‍ എന്‍.എസ്.എസിന് ആക്ഷേപം ഉണ്ടാക്കിയെന്നും കുറ്റപ്പെടുത്തുന്നു. എന്‍.എസ്.എസ് ആസ്ഥാനത്ത് എത്തുന്ന സമൂദായ അംഗങ്ങളോട് മാന്യമായ പെരുമാറ്റമാണ് ജനറല്‍ സെക്രട്ടറിയുടെ ഭാഗത്തു നിന്നുണ്ടാകേണ്ടത്. ഇതിന് വിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ് സുകുമാരന്‍ നായരില്‍ നിന്ന് ഉണ്ടാകുന്നതെന്നും പ്രമേയത്തില്‍ പറയുന്നു.

മല്ലപ്പള്ളിയില്‍ പുളിന്താനത്തുള്ള 911,9388ാം ശ്രികൃഷ്ണ വിലാസം കരയോഗങ്ങളിലും പ്രമേയം അവതരിപ്പിച്ചിട്ടുണ്ട്. സുരേഷ് ഗോപിയോട് അപമര്യാതയായി പെരുമാറിയ സുകുമാരന്‍ നായര്‍ സ്വയം തിരുത്തുകയോ, മാപ്പുപറയുകയോ ചെയ്യാത്ത അവസ്ഥയില്‍ ഇനിമുതല്‍ പെരുന്നയിലുള്ള എന്‍.എസ്.എസ് ആസ്ഥാനത്തുള്ള ചടങ്ങുകള്‍ ബഹിഷ്‌കരിക്കണമെന്ന് പ്രമേയം സമുദായംഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.