Kerala
സംസ്ഥാനത്ത് പെട്രോള്‍ പമ്പ് സമരം തുടങ്ങി

കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്ത് ഒരു വിഭാഗം പെട്രോള്‍ പമ്പുടമകള്‍ നടത്തുന്ന സമരം തുടങ്ങി. പെട്രോള്‍ പമ്പുകള്‍ 24 മണിക്കൂര്‍ അടച്ചിട്ടാണ് പ്രതിഷേധം. പുതിയ കമ്പനികള്‍ക്ക് നല്‍കിയിട്ടുള്ളതും കമ്മീഷന്‍ ചെയ്തിട്ടില്ലാത്തതുമായ അനുമിത പത്രങ്ങള്‍ എണ്ണക്കമ്പനികള്‍ പിന്‍വലിക്കുക, പുതിയ കമ്പനികള്‍ക്ക് നല്‍കിയിട്ടുള്ളതും കമ്മീഷന്‍ ചെയ്തിട്ടില്ലാത്തതുമായ എന്‍ ഒ സികള്‍ സര്‍ക്കാര്‍ പിന്‍വലിക്കുക, പുതിയ പമ്പുകള്‍ സ്ഥാപിക്കുമ്പോള്‍ നിലവിലുള്ളവയുടെ വ്യാപാര വരുമാന സ്ഥിരത ഉറപ്പാക്കാന്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പമ്പുടമകള്‍ ഉന്നയിക്കുന്നത്.
അതേസമയം ഓയില്‍ കമ്പനികള്‍ നേരിട്ട് നടത്തുന്നതും സപ്ലൈകോ നടത്തുന്നതുമായി പമ്പുകളും ഹിന്ദുസ്ഥാന്‍ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്റെ കീഴിലുള്ള പമ്പുകളും പ്രവര്‍ത്തിക്കും.
---- facebook comment plugin here -----