Connect with us

Kerala

കാട്ടാനവേട്ടയെ ശക്തമായി നേരിടും: തിരുവഞ്ചൂര്‍

Published

|

Last Updated

തിരുവഞ്ചൂര്‍: കാട്ടാനവേട്ടയെ ശക്തമായി നേരിടുമെന്ന് വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മറ്റ് സംസ്ഥാനങ്ങളുടെ സഹകരണത്തോടെ ആനവേട്ട അവസാനിപ്പിക്കും. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. നിയമസഭയില്‍ വി എസ് സുനില്‍ കുമാര്‍ എം എല്‍ എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

കാട്ടാനവേട്ടയുമായി ബന്ധപ്പെട്ട് വനം വകുപ്പ് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ചില ഉദ്യോഗസ്ഥരെ ബലിയാടാക്കി വമ്പന്‍മാരെ സംരക്ഷിക്കാനാണ് ശ്രമമെന്ന് സുനില്‍ കുമാര്‍ ആരോപിച്ചു.

Latest