Connect with us

Ongoing News

യു എസ് ബി വലുപ്പത്തിലുള്ള കമ്പ്യൂട്ടറുമായി ഇന്റല്‍ ഇന്ത്യയില്‍

Published

|

Last Updated

വാഷിംഗ്ടണ്‍: ഭീമാകാരന്‍ മുറിയില്‍ ഒതുങ്ങാത്ത വലുപ്പത്തില്‍ നിന്ന് ചുരുങ്ങിച്ചുരുങ്ങി കമ്പ്യൂട്ടര്‍ ഇതാ ഒരു യുഎസ്ബി സ്റ്റിക്കിനോളം വലുപ്പത്തില്‍ എത്തിയിരിക്കുന്നു. യുഎസ്ബി സ്റ്റിക്കിന്റെ വലുപ്പത്തിലുള്ള പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ ഇന്റല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇന്റല്‍ കമ്പ്യൂട്ടര്‍ സ്റ്റിക്ക് എന്ന പേരില്‍ അറിയപ്പെടുന്ന ഈ മിനി കമ്പ്യൂട്ടറിന് 9,999 രൂപയാണ് വില. ഓണ്‍ലൈന്‍ സ്‌റ്റോറായ ഫഌപ് കാര്‍ട്ടില്‍ നിന്ന് ഇവനെ സ്വന്തമാക്കാം.

ടെലിവിഷനിലെ എച്ച് ഡി എം ഐ പോര്‍ട്ടിലേക്ക് ഘടിപ്പിച്ചാല്‍ ടെലിവിഷനെ കമ്പ്യൂട്ടറാക്കി മാറ്റുന്ന കിടിലന്‍ ഉപകരണമാണ് ഇന്റല്‍ കമ്പ്യൂട്ടര്‍ സ്റ്റിക്ക്. വിന്‍ഡോസ് 8.1 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഇവന് ഇന്റല്‍ ആറ്റം ക്വാഡ് കോര്‍ പ്രൊസസറാണ് കരുത്ത് പകരുന്നത്. 32 ജിബി മെമ്മറിയും 2ജിബി റാമുമുണ്ട്. വൈഫൈ, ബ്ലൂടൂത്ത്, യു എസ് ബി തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഈ ഇത്തിരിക്കുഞ്ഞന്‍ കമ്പ്യൂട്ടറിലുണ്ട്. സ്‌റ്റോറേജ് സ്‌പേസ് കൂട്ടണമെന്നുണ്ടെങ്കില്‍ ഒരു മെമ്മറി കാര്‍ഡ് ഇടുകയുമാകാം.

Latest