Connect with us

Ongoing News

റമസാന്‍ അവസാന പത്തിലേക്ക്

Published

|

Last Updated

മലപ്പുറം: അനുഗ്രഹത്തിന്റെ ആദ്യ പത്തിനും പാപമോചനത്തിന്റെ രണ്ടാം പത്തിനും ശേഷം റമസാന്‍ നരക മോചനത്തിന്റെ അവസാന പത്തിലേക്ക്. ജീവിത വിശുദ്ധിയും വിശ്വാസ ചൈതന്യവും ഉള്‍ക്കൊണ്ടാണ് റമസാനിലെ ഓരോ ദിനരാത്രങ്ങളും വിശ്വാസികള്‍ തള്ളി നീക്കിയത്. റമസാനില്‍ ഉള്‍ക്കൊണ്ട ചൈതന്യം വരും നാളുകളിലും നിലനിര്‍ത്താന്‍ കഴിയേണ്ടതുണ്ടെന്ന പ്രതിജ്ഞകൂടിയാണ് അവസാന പത്തിലെ ഓരോ ദിവസങ്ങളും.
നരക മോചനത്തിന്റെ അവസാന പത്തില്‍ വിശ്വാസികള്‍പ്രാര്‍ഥന നിര്‍ഭരമാണ്. ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ടമായ ലൈലത്തുല്‍ ഖദ്റിനെ (വിശുദ്ധ രാത്രി) പ്രതീക്ഷിച്ചായിരിക്കും ഓരോ ഒറ്റയിട്ട രാവുകളും ചെലവഴിക്കുക. ദീര്‍ഘനേര നമസ്‌കാരങ്ങളിലും, ദാനധര്‍മങ്ങളിലും സകാത്ത് വിതരണത്തിലും വിശ്വാസികള്‍ മുഴുകും. അര്‍ധരാത്രിയില്‍ നടക്കുന്ന ദീര്‍ഘനേര നിസ്‌കാരം അവസാന പത്തിലെ സവിശേഷമായ ഒന്നാണ്. പളളികളില്‍ ഇഅ്ത്തിക്കാഫ് ഇരിക്കാന്‍ നിരവധി പേരാണെത്തുക.
ജീവിത വിജയവും പരലോകമോക്ഷവും മുന്നില്‍ക്കണ്ട് വിശുദ്ധമാസത്തില്‍ ചെയ്തു തീര്‍ത്ത ഓരോ പ്രവര്‍ത്തനങ്ങളും ദൈവസന്നിധിയില്‍ പുണ്യകര്‍മങ്ങളായി തീരണമേ എന്ന പ്രാര്‍ഥനയാണ് റമസാന്‍ വിടവാങ്ങുമ്പോള്‍ ഓരോവിശ്വാസിയിലും നിറഞ്ഞു നില്‍ക്കുന്നത്.

---- facebook comment plugin here -----

Latest