International
വാട്‌സ് ആപ്പ് ആപ്ലിക്കേഷന്‍ നിരോധിക്കാനൊരുങ്ങി ബ്രിട്ടന്‍
ലണ്ടന്‍: വാട്്‌സ് ആപ്പ് ആപ്ലിക്കേഷന്‍ നിരോധിക്കാന്‍ ബ്രിട്ടണ്‍ തയ്യാറെടുക്കുന്നു. തീവ്രവാദികള്‍ ആക്രമണങ്ങള്‍ക്കായി വാട്‌സ് ആപ്പ് ഉപയോഗിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്നാണ് നീക്കം.
ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണാണ് രാജ്യത്ത് വാട്്‌സ് ആപ്പ്് നിരോധിക്കുമെന്ന് സൂചന നല്‍കിയത് . സ്‌നൂപ്പേഴ്‌സ് ചാര്‍ട്ടര്‍ നിയമം പാസായാല്‍ വാട്‌സ് ആപ്പ് ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ മെസേജിങ് സേവനങ്ങള്‍ ബ്രിട്ടണില്‍ നിരോധിക്കും. രഹസ്യകോഡുകള്‍ ഉപയോഗിച്ച് സന്ദേശങ്ങളയക്കുന്നത് വിലക്കുന്നതാണ് സ്‌നൂപ്പേഴ്‌സ് ചാര്‍ട്ടര്‍ നിയമം .
വാട്്‌സ് ആപ്പിനൊപ്പം സ്‌നാപ് ചാറ്റും നിരോധിക്കാന്‍ നീക്കമുണ്ട് . സ്വകാര്യതയിലെ പ്രശ്‌നങ്ങളാണ് നിയമ ഭേദഗതിയിലൂടെ ആപ്ലിക്കേഷനുകള്‍ നിരോധിക്കാന്‍ കാരണം.
---- facebook comment plugin here -----