Connect with us

Ongoing News

വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ശ്രീശാന്ത് കത്ത് നല്‍കി

Published

|

Last Updated

കൊച്ചി: വാതുവെപ്പ് കേസില്‍ കോടതി കുറ്റവിമുക്തനാക്കിയ സാഹചര്യത്തില്‍ ആജിവനാന്ത വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് ബി സി സി ഐക്ക് കത്ത് നല്‍കി. ആവശ്യപ്പെട്ടാല്‍ വിലക്ക് നീക്കുന്ന കാര്യം പരിഗണിക്കുമെന്ന് ബി സി സി ഐ പ്രസിഡന്റ് അനുരാഗ് താക്കൂര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

കേസില്‍ പ്രതികളായിരുന്ന അജിത് ചന്ദില, അങ്കിത് ചവാന്‍ എന്നിവര്‍ക്കും ബി സി സി ഐ ആജിവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോടതി കുറ്റ വിമുക്തനാക്കിയെങ്കിലും വിലക്കിന് നിയമ നടപടികളുമായി ബന്ധമില്ലെന്നാണ് ബി സി സി ഐ നേരത്തെ പറഞ്ഞത്.

---- facebook comment plugin here -----

Latest