International
താലിബാന്‍ നേതാവ് മുല്ലാ ഉമര്‍ മരിച്ചതായി റിപ്പോര്‍ട്ട്

കാബൂള്‍: താലിബാന്‍ നേതാവ് മുല്ലാ ഉമര്‍ മരിച്ചതായി റിപ്പോര്‍ട്ട്. രണ്ടോ മുന്നോ വര്‍ഷങ്ങള്‍ക്ക് മുമ്പ് മുല്ലാ ഉമര്‍ മരിച്ചതായി അഫാഗാന്‍ സര്‍ക്കാര്‍, ഇന്റലിജന്‍സ് വിഭാഗങ്ങള്‍ അറിയിച്ചതായി ബി ബി സി ആണ് പുറത്തുവിട്ടത്. എന്നാല്‍ ഇതേ കുറിച്ച് പ്രതികരിക്കാന്‍ താലിബാന്‍ തയ്യാറായില്ല. ഇത് സംബന്ധിച്ച് പിന്നീട് പത്രക്കുറിപ്പ് ഇറക്കുമെന്നും താലിബാന്‍ വക്താവ് അറിയിച്ചു.
ആദ്യമായാണ് അഫ്ഗാന്‍ ഇന്റലിജന്‍സ് മുല്ലാ ഉമറിന്റെ മരണം സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ 13 വര്‍ഷമായി മുല്ലാ ഉമര്‍ ഒളിവിലായിരുന്നു. ഇദ്ദേഹത്തിന്റെ തലക്ക് യു എസ് 10 ദശലക്ഷം ഡോളര്‍ ഇനാം പ്രഖ്യാപിച്ചിരുന്നു.
---- facebook comment plugin here -----