Connect with us

International

മലേഷ്യന്‍ വിമാനം തകര്‍ന്നതാണെന്ന് സ്ഥിരീകരണം

Published

|

Last Updated

ക്വാലാലമ്പൂര്‍: കാണാതായ മലേഷ്യന്‍ വിമാനം തകര്‍ന്നതാണെന്ന് സ്ഥിരീകരണം. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കണ്ടെത്തിയ ഭാഗങ്ങള്‍ എംഎച്ച് 370 വിമാനത്തിന്റേതാണെന്ന് സ്ഥിരീകരിച്ചതായി മലേഷ്യന്‍ പ്രധാനമന്ത്രി അറിയിച്ചു. ഫ്രാന്‍സില്‍ നടത്തിയ പരിശോധനയിലാണ് വിമാന അവശിഷ്ടം മലേഷ്യന്‍ വിമാനത്തിന്റേതാണെന്ന് സ്ഥിരീകരിച്ചത്. 2014 മാര്‍ച്ച് എട്ടിനാണ് ക്വാലാലംപൂരില്‍നിന്നു ബെയ്ജിംഗിലേക്കു 239 യാത്രക്കാരുമായി പറന്ന വിമാനം പാതിവഴിയില്‍ കാണാതായത്. വിമാനം റഡാറില്‍നിന്ന് അപ്രത്യക്ഷമായതിനു പിന്നാലെ വിമാനത്തിലെ ട്രാന്‍സ്‌പോണ്ടര്‍ ഓഫ് ചെയ്തതായി അന്വേഷണസംഘം സ്ഥിരീകരിച്ചിരുന്നു.