Connect with us

Techno

രാജ്യത്തെ 296 നഗരങ്ങളിലേക്ക് എയര്‍ടെല്‍ 4ജി

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഡിജിറ്റല്‍ രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി 296 നഗരങ്ങളില്‍ എയര്‍ടെല്‍ 4ജി എത്തുന്നു. ഇന്ത്യയില്‍ ആദ്യമായി 4ജി സേവനം ആരംഭിച്ച ടെലികോം കമ്പനിയാണ് എയര്‍ടെല്‍. 2012 എപ്രിലില്‍ കൊല്‍ക്കത്തയിലാണ് ഇതാരംഭിച്ചത്.

“ഇനി, രാജ്യത്തെമ്പാടുമുള്ള ഉപയോക്താക്കള്‍ക്ക് എയര്‍ടെല്‍ 4ജിയുടെ സഹായത്തോടെ ഹൈ സ്പീഡ് വയര്‍ലെസ്സ് ബ്രോഡ്ബാന്‍ഡ് ഉപയോഗിക്കാം. തടസ്സമില്ലാത്ത എച്ച് ഡി വീഡിയോ സ്ട്രീമിംഗ്, സിനിമകള്‍, മ്യൂസിക്, ചിത്രങ്ങള്‍ എന്നിവയുടെ അതിവേഗ അപ്‌ലോഡിംഗും ഡൗണ്‍ലോഡിംഗും എന്നിങ്ങനെ ഡിജിറ്റല്‍ സൂപ്പര്‍ഹൈവെയുടെ സാധ്യതകള്‍ ഉപയോഗിക്കാന്‍ ഇത് സഹായിക്കും” 4ജി അവതരിപ്പിച്ചുകൊണ്ട് ഭാരതി എയര്‍ടെല്ലിലെ ഗോപാല്‍ വിറ്റല്‍ പറഞ്ഞു.

എയര്‍ടെല്‍ 4ജി സര്‍വീസ് ലഭിക്കാന്‍ 4ജി സിം ഉപയോഗിക്കണം. 3ജി നിരക്കിലാണ് തങ്ങള്‍ 4ജി നല്‍കുന്നതെന്ന് എയര്‍ടെല്‍ അറിയിച്ചു. 25 രൂപ മുതലുള്ള ഡാറ്റാ പാക്കേജുണ്ട്.

Latest