Connect with us

National

സ്വാതന്ത്ര്യദിനത്തില്‍ ആത്മഹത്യ ചെയ്യാന്‍ അനുമതി ചോദിച്ച് 25,000 കര്‍ഷകര്‍

Published

|

Last Updated

മഥുര: സ്വാതന്ത്യദിനത്തില്‍ ആത്മഹ്യ ചെയ്യാന്‍ അനുമതി ചോദിച്ച് 25,000 കര്‍ഷകര്‍ രാഷ്ട്രപതിക്ക് കത്തയച്ചു. ഉത്തര്‍പ്രദേശിലെ മഥുര ജില്ലയിലെ കര്‍ഷകരാണ് കത്തയച്ചിരിക്കുന്നത്. 17 വര്‍ഷത്തോളമായി ആവശ്യപ്പെടുന്ന നഷ്ടപരിഹാരത്തുക അനുവദിക്കാത്തതാണ് കര്‍ഷകരുടെ പ്രതിഷേധത്തിന് കാരണം.

യമുന നദിയില്‍ ഗോകുല്‍ അണക്കെട്ട് നിര്‍മിച്ചതോടെ കര്‍ഷകരുടെ 700 ഏക്കറോളം വരുന്ന ഭൂമി വെള്ളത്തിനടിയിലായി. കര്‍ഷകരുടെ താല്‍പര്യം മാനിക്കാതെയാണ് ഇവിടെ അണക്കെട്ട് നിര്‍മിച്ചത്. ഇതിനെതിരെ ജില്ലയിലെ 11 ഗ്രാമങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ 1998 മുതല്‍ പ്രക്ഷോഭം നടത്തിയിരുന്നു. പ്രശ്‌നം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ കഴിഞ്ഞ മൂന്നാഴിച്ചയായി കര്‍ഷകര്‍ ഉപവാസത്തില്‍ ആയിരുന്നു. ജില്ലാ അധികാരികള്‍ തങ്ങളുടെ ആവശ്യം അവഗണിക്കുകയാണെന്ന് കര്‍ഷക നേതാവു കുറ്റപ്പെടുത്തി.

---- facebook comment plugin here -----

Latest